പ്രോ കബഡി ലീഗിലെ ടീമായ തമിഴ് തലൈവാസിന്റെ പുതിയ ജഴ്സി പുറത്തിറക്കി. ബ്രാന്‍ഡ് അംബാസിഡറായ കമല്‍ഹാസനും ടീം ഉടമ സച്ചിന് ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ജഴ്സി പ്രകാശനം ചെയ്തത്. പ്രോ കബഡി ലീഗിന്റെ അഞ്ചാം സീസണിനുള്ള ജഴ്സിയാണ് തമിഴ് തലൈവാസ് പുറത്തിറക്കിയത്. ഹോം ഗ്രൗണ്ടിലും പുറത്തും കളിക്കുന്നതിന് നീലയും മഞ്ഞയുമുള്ള രണ്ട്തരം ജഴ്സികളാണ് തലൈവാസിന് ഉണ്ടാവുക. തമിഴ്നാട്ടിലെ പരമ്പരാഗത കളിയെ പ്രോത്സാഹിപ്പിക്കേണ്ടതിലെ പ്രാധാന്യം കമല്ഹാസന് പങ്കുവച്ചു.
കബഡി ലീഗിന്റെ ആദ്യ സീസണ് കണ്ടതിന്റെ ആവേശമാണ് തമിഴ് ടീമിന്റെ ഭാഗമാകാന്‍ കാരണമെന്ന് സച്ചിന്. സച്ചിനെ കൂടാതെ ചിരഞ്ചീവി, അല്ലു അര്ജുന്, രാം ചരണ്‍,നിമ്മഗദ്ധ പ്രസാദ്, അല്ലു അരവിന്ദ് എന്നിവരാണ് ടീമിന്റെ മറ്റ് ഉടമകള്‍. ഈ മാസം 28 മുതലാണ് തമിഴ് തലൈവാസിന്റെ മത്സരങ്ങള്‍ തുടങ്ങുന്നത്