അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി ടീം ഇന്ത്യ പൂര്‍ണസജ്ജമെന്ന് പരിശീലകന് ലൂയി നോര്ടോന് ദെ മാതൂസ്. വിദേശരാജ്യങ്ങളിലെ പരിശീലനം ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് മലയാളിയായ മിഡ്ഫീല്‍ഡര്‍ കെ.പി രാഹുല്‍ പറഞ്ഞു. ലോകകപ്പ് മല്‍സരങ്ങള്‍ക്കു മുന്നോടിയായുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് പരിശീലകനും താരങ്ങളും മനസുതുറന്നത്.
ഫുട്ബോള്‍ ലോകത്ത് ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള തലമുറയാണ് കടന്നുവരുന്നതെന്ന് ലൂയി നോര്ടോന് ദെ മാതൂസ് പറഞ്ഞു. വിജയമാണ് ലക്ഷ്യം. വെല്ലുവിളികള്‍ ഏറെയുണ്ട്. പക്ഷേ, കളിക്കാരുടെ ആത്മവിശ്വാസം ഏറെ വലുതാണ്. അതില്‍ ഏറെ പ്രതീക്ഷയുണ്ട്. പെനാല്‍റ്റി പാഴാക്കുന്നുവെന്ന പഴി ഒഴിവാക്കാന്‍ പ്രത്യേകപരിശീലനം കളിക്കാര്‍ക്ക് നല്‍കിയതായും ലൂയി നോര്ടോന് വ്യക്തമാക്കി. വിദേശക്ലബുകളുമായുള്ള മല്‍സരങ്ങള്‍ ഏറെ പ്രയോജനകരമായതായി തൃശൂറുകാരനായ ഇന്ത്യന്‍ താരം രാഹുല്‍ വ്യക്തമാക്കി. കുടുംബത്തിന്റെ പിന്തുണയാണ് പിന്നിട്ടവഴികളില്‍ പ്രയോജനമായതെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്ന ഈ പതിനാറുവയസുകാരന് പറഞ്ഞു.