ഉത്തേജകമുപയോഗിച്ചതിന് ഷോട്പുട്ട് താരം മന്‍പ്രീത് കൗറിനെ അത്ലറ്റിക് ഫെഡറേഷന് സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവായ മന്‍പ്രീതിന് അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോകചാംപ്യന്‍ഷിപ്പ് നഷ്ടമാകും. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് പരിശോധനാഫലങ്ങളാണ് മന്‍പ്രീതിനെതിരെ വന്നത്. ജൂണ്‍ ആദ്യം പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പിനിടെ ശേഖരിച്ച സാംപിളിലും ഏപ്രിലില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീക്കിടെ ശേഖരിച്ച സാംപിളിലും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി.
Advertisement