കളിക്കളത്തില്‍ നിന്ന് അള്‍ത്താരയിലേക്ക് ചുവടുമാറ്റി പ്രമുഖ ഫുട്ബോളർ ഫിലിപ്പ് മുള്‍റൈൻ . മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്ന ഫിലിപ്പ് മുള്റൈനാണ് കഴിഞ്ഞദിവസം പൗരോഹിത്യം സ്വീകരിച്ചത്. മാഞ്ചസ്റ്ററിലെ ചെകുത്താന്സംഘത്തിലെ അംഗമായിരുന്നു മുള്‍റൈന്‍ ഒരിക്കല്‍. ഇന്നദ്ദേഹം ഫാദര്‍ ഫിലിപ്പ് മുള്റൈനാണ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ശനിയാഴ്ചയായിരുന്നു മുള്‍റൈന്റെ പൗരോഹിത്യ സ്വീകരണം.
മോഹിപ്പിക്കുന്ന ഫുട്ബോള്‍ കരിയറിന് ശേഷമാണ് മുള്‍റൈന്‍ വേറിട്ട കോര്‍ട്ടിലേക്ക് മാറിയത്. 14ാം വയസ്സില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുട്ടി ടീമിലെത്തിയ മുള്‍റൈന്‍ 1997ല്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. പിന്നീട് നോര്‍വിച്ച് സിറ്റിയിലേക്ക്, അവിടെ നിന്ന് കാര്‍ഡിഫിലേക്ക്. 97ല്‍ തന്നെ വടക്കന്‍ അയര്‍ലന്‍ഡിനായി രാജ്യാന്തര അരങ്ങേറ്റം. 2009ല്‍ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേ·ഷമാണ് കാഴ്ചപ്പാട് മാറിയതെന്ന് മുള്‍റൈന്‍ പറയുന്നു.