E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

മിതാലിക്കുള്ള അഭിനന്ദനക്കുറിപ്പിൽ കോഹ്‍ലിക്ക് ആളുമാറി; പകരം പൂനം റാവത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 വനിതാ ക്രിക്കറ്റിൽ ഏകദിനത്തിൽ 6000 റൺസ് മറികടക്കുന്ന ആദ്യതാരമെന്ന നിലയിൽ റെക്കോർഡിട്ട ഇന്ത്യയുടെ മിതാലി രാജിനെ അഭിനന്ദിച്ച് ഇന്ത്യൻ പുരുഷ ടീമിന്റെ നായകൻ വിരാട് കോഹ്‍ലി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ താരത്തിന്റെ ചിത്രം മാറി. മിതാലി രാജിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പം കോഹ്‍ലി ചേർത്തത് അവരുടെ സഹതാരവും ഓപ്പണറുമായ പൂനം റാവത്തിന്റെ ചിത്രം. തെറ്റു മനസിലാക്കിയ കോഹ്‍ലി ഉടൻതന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

‘ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനാർഹമായ നിമിഷം. വനിതാവിഭാഗം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി മിലാലി രാജിന്. ചാംപ്യൻ സ്റ്റഫ്’ – ഇതായിരുന്നു കോഹ്‍ലിയുടെ പോസ്റ്റ്. ഇതിനൊപ്പം ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിലെ ഒരു ചിത്രവും കോഹ്‍ലി ചേർത്തിരുന്നു. മിതാലിയുടേതെന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ, പൂനം റാവത്തിന്റെ ആയിപ്പോയെന്നു മാത്രം. ഓസ്ട്രേലിയ്ക്കെതിരെ പൂനം സെഞ്ചുറി നേടിയിരുന്നു.

കോഹ്‍ലിയുടെ ചെറിയൊരു അശ്രദ്ധ കൊണ്ടുവന്ന ഒരു കൊച്ചു തെറ്റ് മാത്രമാണ് ഇതെങ്കിലും, ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ടീം അഭിമുഖീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമായി ഈ പിഴവിനെ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനുപോലും മിതാലി രാജിനെപ്പോലൊരു അറിയപ്പെടുന്ന താരത്തെ തിരിച്ചറിയാനാകുന്നില്ലെന്നാണ് വിമർശകരുടെ ‘കണ്ടെത്തൽ’.

റെക്കോർഡ് ബുക്കിൽ മിതാലി

വനിതാ ലോകകപ്പിൽ ഇന്നലെ ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൽസരത്തിൽ 114 പന്തിൽ 69 റൺസ് നേടിയ പ്രകടനത്തോടെയാണു മിതാലി, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസെന്ന ലോകറെക്കോർഡ് നേടിയത്. ഇതോടെ, വനിതാ ക്രിക്കറ്റിലെ രണ്ടു ലോകറെക്കോർഡുകൾ ഇന്ത്യൻ താരങ്ങളുടെ പേരിലായി. ഏകദിനത്തിൽ ഏറ്റവുമധികം വിക്കറ്റുകൾ എന്ന റെക്കോർഡ് ഇന്ത്യൻ താരം ജുലൻ ഗോസ്വാമിയുടെ പേരിലാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ചാർലോട്ട് എഡ്വാർഡ്സിന്റെ പേരിലുണ്ടായിരുന്ന ഏറ്റവും ഉയർന്ന സ്കോറർ (5992) എന്ന റെക്കോർഡ്, ഇന്നലെ 34 റൺസിൽ നിൽക്കെ മറികടന്നു വനിതാ ക്രിക്കറ്റിലെ ടോപ്സ്കോററായി ആദ്യം. എല്ലിസി പെറിയുടെ ബോൾ കവർ ബൗണ്ടറിയിലേക്കു തട്ടിയിട്ടു നേടിയ സിംഗിളിലായിരുന്നു ഈ നേട്ടം. ലെഗ് ഓഫ് ബ്രേക്ക് ബോളർ കിഴ്സ്റ്റൺ ബീംസിനെ കൂറ്റനൊരു സിക്സറിനു പറത്തി 6000 റൺസെന്ന നാഴികക്കല്ലും മുപ്പത്തിയഞ്ചുകാരി മിതാലി പിന്നിട്ടു.

രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷമായി സജീവമായി തുടരുന്ന മിതാലിക്ക് ചരിത്രനേട്ടത്തിലേക്ക് എത്താൻ വേണ്ടിവന്നതു 183 മൽസരങ്ങൾ. ഇന്നലെ പുറത്താകുമ്പോൾ മിതാലിയുടെ ആകെ റൺസമ്പാദ്യം 6028 റൺസ്. ഹൈദരാബാദുകാരിയായ മിതാലി, 2002ൽ ടോന്റണിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 214 റൺസോടെയാണു ശ്രദ്ധ നേടിയത്. ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറെന്ന ഖ്യാതി ഇപ്പോഴും ഈ നേട്ടത്തിനുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :