വാഗ് ഒന്നേയുള്ളൂ, അതു സാക്ഷാൽ വീരേന്ദർ സേവാഗ് തന്നെ! പക്ഷേ, ലേഡി സേവാഗ് എന്ന വിശേഷണവുമായി ഒരു ബാറ്റ്സ്വുമൺ ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിൽ തകർത്തടിച്ചതു കണ്ട് വാ പൊളിച്ചു നിൽക്കുകയാണ് ക്രിക്കറ്റ് ആരാധകരും സോഷ്യൽ മീഡിയയും. സ്മൃതി മന്ഥാന; പക്ഷേ, ആ പേരിലാരും കക്ഷിയെ വിളിക്കാറില്ല.
ഇംഗ്ലണ്ടിനെതിരെ 72 ബോളിൽനിന്ന് 90 റൺസ്, വെസ്റ്റ് ഇൻഡീസിനെതിരെ 108 ബോളിൽ സെഞ്ചുറി (106). അതോടെ, മന്ഥാനയുടെ ബാറ്റിൽനിന്നു പോയ ബൗണ്ടറികളും സിക്സറുകളും ചെന്നു തറച്ചത് ക്രിക്കറ്റ് ആരാധകരായ ചെറുപ്പക്കാരുടെ നെഞ്ചിലാണ്! ഇന്ത്യൻ യുവത്വം ഒന്നാകെ ‘ഇവൾ ഞങ്ങളുടെ പുതിയ ക്രഷ്’ എന്നുവിളിച്ച് ബാറ്റേന്തിയ സുന്ദരിയെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.