E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സച്ചിന്റെ റെക്കോർഡ് തിരുത്തി കോഹ്‌ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

virat-kohli-sachin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റണ്‍ചേസില്‍ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോ‌ഹ‌‍്‌ലിക്ക് സ്വന്തം. സച്ചിന്റെ 17 സെഞ്ചുറികൾ എന്ന റെക്കോർഡാണ് ഇന്ത്യൻ നായകൻ തിരുത്തിയത്. സച്ചിൻ റൺചേസിൽ 17 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. വെസ്റ്റ്ഇൻഡീസിനെതിരെ സെഞ്ചുറി നേടിയ കോ‌ഹ്‌‌ലി റണ്‍ചേസില്‍ കൂടുതൽ സെഞ്ചുറികള്‍ (18) എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 232 ഇന്നിങ്സുകളിൽനിന്ന് സച്ചിൻ സ്വന്തമാക്കിയ 17 സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് 102 ഇന്നിങ്സുകളേ വേണ്ടിവന്നുള്ളൂ.

റൺചേസിൽ കൂടുതൽ സെഞ്ചുറി നേടിയവരിൽ സച്ചിനു പിന്നിൽ ശ്രീലങ്കൻ താരം തിലകരത്നെ ദിൽഷനും ക്രിസ്ഗെയിലുമാണ് (11 വീതം). പാക്കിസ്ഥാന്റെ സയിദ് അൻവർ 10 സെഞ്ചുറി ചേസിങ്ങിൽ നേടിയിട്ടുണ്ട്. 

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ സെഞ്ചുറിയോടെ കോ‌ഹ‍്‌ലി ഏകദിന ക്രിക്കറ്റിൽ ആകെ 28 സെഞ്ചുറി തികച്ച‍് ശ്രീലങ്കൻ താരം സനത്ത് ജയസൂര്യയുടെ നേട്ടത്തിനൊപ്പമെത്തി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റെക്കോർഡ് സച്ചിന്റെ പേരിലാണ്( 49 എണ്ണം). രണ്ടാം സ്ഥാനത്ത് 30 സെഞ്ചുറി നേടിയ മുൻ ഒാസ്ട്രേലിയൻ നായകൻ റിക്കിപോണ്ടിങ്ങാണ്.

 463 ഏകദിന മൽസങ്ങളിൽ നിന്ന് 18,426 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. 189 മൽസരങ്ങളിൽനിന്ന് 8257 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :