E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണി കൂൾ അല്ല !!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലെ തോല്‍വിക്കു ശേഷം നിരാശനായിരിക്കുന്ന മഹേന്ദ്രസിങ് ധോണിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 114 പന്ത് നേരിട്ട് അര്‍ധസെഞ്ചുറി നേടിയിട്ടും, ടീം പരാജയപ്പെട്ടതാണ് മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം ധോണിയെ നിരാശനാക്കിയത്. 

ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ നിന്നും മായുന്നില്ല ധോണിയുടെ ഈ ഇരിപ്പ്. ക്രിക്കറ്റ് മൈതാനത്ത് അത് ലോകകപ്പ് മല്‍സരത്തിലാണെങ്കില്‍ പോലും വികാരപ്രകടനം നടത്താത്ത ധോണിയുടെ ഒരു വ്യത്യസ്ത ഭാവം. 

കടുത്ത ധോണി വിരുദ്ധര്‍ പോലും ആ നിസഹായതയില്‍ മുന്‍ ക്യാപ്റ്റനൊപ്പം പങ്കുചേരുന്നു. ഒരു തോല്‍വിയില്‍ പഴിപറയാന്‍ വെമ്പല്‍ കൊള്ളുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഇക്കുറി ധോണിക്ക് പിന്തുണയുമായാണ് എത്തിയിരിക്കുന്നത്. 114 പന്തില്‍ 54 റണ്‍സായിരുന്നു മുന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. അര്‍ധസെഞ്ചുറിയിലേക്കെത്തിയത് 108 പന്തില്‍- ഒരിന്ത്യന്‍ താരം ഏകദിനത്തില്‍ നേടിയ ഏറ്റവും സാവധാനത്തിലുള്ള അര്‍ധസെഞ്ചുറി. നാണക്കേടിന്റെ റെക്കോര്‍ഡ് 104 പന്തില്‍ 50 എടുത്ത ഗാംഗുലിയില്‍ നിന്ന് ധോണിയുടെ പേരിലേക്ക് മാറി. അപ്പോഴും ക്രിക്കറ്റ് ആരാധകര്‍ ആശ്വസിപ്പിക്കുകയാണ് ധോണിയെ. താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇതിലും മോശമാകുമായിരുന്നു മല്‍സരത്തിലെ ഇന്ത്യയുടെ സ്ഥിതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :