ലയണല്‍ മെസിയുടെ വിവാഹത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അര്‍ജന്റീനയിലെ റൊസാരിയോ നഗരം. ബാര്‍സിലോനയിലെ സഹതാരങ്ങളെല്ലാം അര്‍ജന്റീനയിലെത്തി. കനത്ത സുരക്ഷയിലാണ് സൂപ്പര്‍താരത്തിന്റെ മിന്നുകെട്ട്
ഇന്നാണ് ആ വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം ഫുട്ബോള്‍ രാജകുമാരന്റെ മിന്നുകെട്ട്. മെസി - അന്റോനെല്ലാ റൊക്കൂസോ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബാര്‍സയുടെ മിന്നുംതാരങ്ങളെല്ലാം റൊസാരിയോയിലെത്തി. സാവിയും പ്യുയോളും സുവാരസുമെല്ലാം പറന്നിറങ്ങിക്കഴി്ഞു.
നഗരത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ സിറ്റി സെന്ററിലാണ് വിവാഹം. അഥിഥികളും മാധ്യമങ്ങളുമടക്കം 600ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് പ്രവേശനം. ഹോട്ടലിന് സമീപം തയാറാക്കുന്ന കൂറ്റന്‍ സ്ക്രീനില്‍ ആരാധകര്‍ക്ക് പ്രിയതാരത്തിന്റെ വിവാഹം കാണാം. പ്രാദേശിക സമയം വൈകിട്ട് 7നാണ് മിന്നുചാര്‍ത്ത്. അതായത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരക്ക്. മെസ്സിയുടേയും അന്റോനെല്ലയുടേയും മക്കളായ തിയോഗയും മാറ്റിയോയും ചടങ്ങില്‍ ശ്രദ്ധാകേന്ദ്രങ്ങളാകും. യുറഗ്വായ് പോപ് സംഗീതത്തിന്റെ അകമ്പടിയിലാകും വിവാഹം. പ്രിയ സുഹൃത്തിനായി ഷക്കീറയും ആവേശം കൊളളിക്കാനെത്തുമെന്നാണ് പ്രതീക്ഷ.