മെക്സിക്കോയെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം; ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലെയെ നേരിടും. ആര്‍ത്തിരമ്പുന്ന ആരാധകര്ക്കുമുന്നിലേക്കായിരുന്നു ജര്‍മനിയുടെ വരവ്. നിലവിലെ ലോക ചാംപ്യന്മാര് പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല. മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോറെസ്ക്കയുടെ അതിവേഗഗോളുകള് ആദ്യ പത്തുമിനിറ്റിനുള്ളില്‍ തന്നെ മെക്സിക്കോയുടെ വല തുളച്ചു.
രണ്ടുഗോള്‍ ലീഡിന്റെ ആത്മവിശ്വത്തില്‍ മുന്നേറിയ ജര്‍മനിയ്ക്കുവേണ്ടി 56ാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ മൂന്നാമത്തെ ഗോള്‍ നേടി. മാര്‍ക്കോ ഫാബിയനിലൂടെ മെക്സിക്കോ 89ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. അടുത്തമിനിറ്റില് ജര്‍മനി തിരിച്ചടിച്ചു. അമിന്‍ യൂനുസിന്റെ വക നാലാം ഗോള്‍ . ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലെ പോരാട്ടത്തിനായി കാത്തിരുകയാണ് ഫുട്ബോള്‍ ആരാധകര്‍