രവിശാസ്ത്രി കൂടി അപേക്ഷ നല്‍കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്റെ തിരഞ്ഞെടുപ്പ് ആവേശകരമായി. വിരാട് കോഹ്ലി ശാസ്ത്രിയുടെ പക്ഷം പിടിക്കുമ്പോള്‍ സെവാഗിനെ പരിശീലകനാക്കാനാണ് ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിക്ക് താല്പര്യം
പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഒരു തട്ടുപൊളിപ്പന്‍ ബോളിവുഡ് സിനിമയുടെ ക്ലൈമാക്സ് പോലെ ആവേശകരമാവുകയാണ്. നായകന് വിരാട് കോഹ്ലിക്ക് വേണ്ടത് രവി ശാസ്ത്രിയെ. ഉപദേശക സമിതിക്കാവട്ടെ ശാസ്ത്രിയോട് താല്പര്യവും പോരാ. ഉപദേശക സമിതിയിലെ പ്രധാനിയായ സൗരവ് ഗാംഗുലി വിരേന്ദര്‍ സെവാഗിനെ പരിശീലകനാക്കണമെന്ന് വാദിക്കുന്നു. ഉരദേശസമിതിയിലെ മറ്റ് അംഗങ്ങളായ സച്ചിനോടും വിവിഎസ് ലക്ഷ്മണിനോടും രവി ശാസ്ത്രിയെ ടീമിന് ആവശ്യമെന്ന് കോഹ്ലി ബോധിപ്പിച്ചു കഴിഞ്ഞതായാണ് സൂചന. എന്നാല്‍ ഉപദേശക സമിതിയില്‍ രവി ശാസ്ത്രി പൊതുസമ്മതനല്ല. ഈ വിയോചിപ്പ് ബിസിസിഐയെ അറിയിച്ചിട്ടുമുണ്ട്.
കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്ത ഘട്ടത്തിലും രവി ശാസ്ത്രിയെ പരിഗണിക്കാന്‍ ഉപദേശക സമിതി തയ്യാറായിരുന്നില്ല. ഉപദേശക സമിതിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുമോ അതോ ക്യാപ്റ്റന്റെ വഴിക്ക് നീങ്ങേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാ പരുവത്തില്‍ മൂന്നാമതൊരാള്‍ പരിശീലകനായാലും അത്ഭുതപ്പെടാനാവില്ല. ടോം മൂഡി, ലാല്‍ചന്ദ് രജ്പുത്, ദൊഡ്ഡ ഗണേഷ്, റിച്ചാര്‍ഡ് പൈബസ് എന്നിവരും അപേക്ഷ നല്‍കിയിട്ടുണ്ട്.