അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ എണ്ണൂറ് മീറ്ററില്‍ ട്രാക്കിലോടി വീണ്ടും അമേരിക്കന്‍ അത്ലറ്റിന്റെ വീരേതിഹാസം. നിറവയറുമായി മൂന്ന് വര്‍ഷത്തിനിടെ രണ്ടാമതും മല്‍സരത്തിനിറങ്ങി അലിഷ്യാ മൊണ്ടാനോയാണ് ലോകമാകെയുള്ള പെണ്‍സമൂഹത്തിന് പോരാട്ടവീര്യത്തിന്റെ പുത്തനേട് പകര്‍ന്നത്.
അന്ന് ആ പൊരിവെയിലത്ത് ഓടാനിറങ്ങുമ്പോള്‍ വയറ്റില്‍ മിടിക്കുന്ന കുഞ്ഞിന് എട്ടുമാസത്തിന്റെ വളര്‍ച്ച. കന്നി പ്രസവത്തിന്റെ ആശങ്കകളെയെല്ലാം ഓടി പിന്നിലാക്കി അവള് വീരചരിതം കുറിച്ചു.
സ്റ്റേഡിയമൊന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിച്ചപ്പോള്‍ എണ്ണൂറുമീറ്റര്‍ അലിഷ്യാ രണ്ടര മിനിറ്റുകൊണ്ട് മറികടന്നു. മൂന്നുവര്ഷത്തിനിപ്പുറം യു.എസ്.ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഔട്ട്ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ രാണ്ടാംകുഞ്ഞിന്റെ പിറവിക്ക് അഞ്ചുമാസം മാത്രം ശേഷിക്കെ ചരിത്രം ആവര്‍ത്തിച്ചു. അതും മെച്ചപ്പെട്ട സമയത്തില്‍. ലോകം സൂപ്പര്‍ വുമണെന്ന് വിളിച്ച് അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍, ആര്‍ഭാടങ്ങളൊന്നുമില്ലാതെ അലിഷ്യ പൊരിവെയിലത്തുനിന്ന് പവലിയനിലേക്ക് നടക്കുന്നു. അടിവയറ്റില്‍ തിടുക്കം കൂട്ടുന്ന കുഞ്ഞിന് വാല്‍സല്യത്തിന്റെ തലോടലുകള്‍ സമ്മാനിച്ച്.