കേരളത്തിലെ യുവതാരങ്ങളെ കണ്ടെത്തി വളര്ത്തിയെടുക്കുന്നതിനാവും മുന്‍ഗണന നല്‍കുകയെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സഹപരിശീലകന്‍ താങ്ബോയ് സിങ്തോ. സി.കെ.വിനീത് ഇക്കുറിയും കേരള ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ താരം ആരെന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് തീരുമാനം ഉടനുണ്ടാകുമെന്നും സിങ്തോ കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് സ്റ്റീവ് കോപ്പലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സഹപരിശീലകനായി താങ്ബോയ് സിങ്തോയെ നിയമിക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. സഹപരിശീലക സ്ഥാനത്തിനൊപ്പം ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറുടെ ചുമതലയും കൂടി ഏറ്റെടുത്താണ് സിങ്തോ കൊച്ചിയിലെത്തിയത്. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ സമര്‍ഥനെന്ന് പേരെടുത്തിട്ടുളള സിങ്തോ കേരളത്തിലും തന്റെ മുഖ്യലക്ഷ്യം അതായിരിക്കുമെന്ന് പറയുന്നു.
ബാംഗ്ലൂര്‍ എഫ്സി ഐഎസ്എല്‍ ടീം രൂപീകരിച്ചാലും സി.കെ.വിനീത് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി തന്നെ ബൂട്ടണിയുമെന്ന പ്രതീക്ഷയിലാണ് സിങ്തോ. ബ്ലാസ്റ്റേഴ്്സിന്റെ ഇത്തവണത്തെ മാര്‍ക്വി താരമാരെന്ന കാര്യത്തിലെ തീരുമാനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സ്വദേശിയായ സിങ്തോ ഷില്ലോങ് ജലോങ് ഫുട്ബോള്‍ ക്ലബിന്റെ മുഖ്യപരിശീലകനായിരുന്നു.