E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

ലോധകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് വീണ്ടും വൈകിപ്പിച്ച് ബിസിസിഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോധകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് വീണ്ടും വൈകിപ്പിച്ച് ബിസിസിഐ. ശുപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കാനാകുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുതിയ സമിതിക്ക് രൂപംനല്‍കി. ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന പരിഷ്ക്കാരം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചേക്കും. 

മുംബൈയിൽചേർന്ന പ്രത്യേകയോഗത്തിലാണ്, ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന നിര്‍ദേശവും, ഭരണരംഗത്തുള്ളവരുടെ പ്രായപരിധി നിശ്ചയിക്കുന്ന നിര്‍ദേശവും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനാകുമോയെന്ന് അഭിപ്രായമുയർന്നത്. തുടർന്ന്, ശുപാർശകളിൽചിലത് നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുകാട്ടി കോടതിയിൽ ഹർജി നൽകാനുള്ള തീരുമാനത്തിലേക്ക് യോഗമെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍കഴിയില്ലെന്നും, പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലോധകമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കാന്‍, ജനറല്‍ ബോഡിയിലെ മെമ്പര്‍മാരെ ഉൾപ്പെടുത്തി പുതിയസമിതിക്ക് ബിസിസിഐ രൂപംനൽകി. രണ്ടുദിവസത്തിനകം പ്രവര്‍ത്തനമാരംഭിക്കുന്ന സമിതി പതിനാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും 

അപേക്ഷകൾ പരിശോധിച്ച് പതിവുരീതിയില്‍തന്നെയാകും പുതിയപരിശീലകനെ തിരഞ്ഞെടുക്കുകയെന്നും, കേന്ദ്രസർക്കാരിൻറെ അനുവാദമില്ലാതെ പാകിസ്ഥാനുമായി ക്രിക്കറ്റ്പരമ്പര സംഘടിപ്പിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :