ഫെയ്സ്ബുക്കില്‍ ഏറ്റവും അധികം ഫോളോവേഴ്സുള്ള ഇന്ത്യാക്കാരുടെ പട്ടികയില്‍ വിരാട് കോഹ്ലി രണ്ടാംസ്ഥാനത്ത്. ബോളിവുഡ് താരം സല്മാന് ഖാനെ പിന്തള്ളിയാണ് കോഹ്ലി രണ്ടാമതെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പട്ടികയില്‍ ഒന്നാമത്. കോഹ്ലിയെ ഫെയ്സ്ബുക്കില്‍ പിന്തുടരുന്നവര് 35 ദശലക്ഷത്തിലേറെ. രണ്ടാം സ്ഥാനത്ത് മസിലുപിടിച്ചിരുന്ന സല്മാന് ഖാനേക്കാള്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സ്. ഇന്നലെയാണ് സല്ലുവിനെ മറികടന്ന് മുന്നേറിയ കോഹ്ലിയുടെ ഉജ്ജ്വല പ്രകടനം. 42 ദശലക്ഷത്തിലേറെയാണ് ഒന്നാമനായ നരേന്ദ്ര മോദിക്കു ലഭിക്കുന്ന എഫ്.ബി പിന്തുണ. ഫെയ്സ്ബുക്കില്‍ മാത്രമല്ല ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കോഹ്ലി സൂപ്പര്‍ ക്യാപ്റ്റനാണ്. ട്വിറ്ററില്‍ 16 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 14 ദശലക്ഷവും.
ക്രിക്കറ്റിലെ ദൈവത്തെ പിന്തുടരുന്നവര് 28 ദശലക്ഷമാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ ധോണിക്ക് 20 ദശലക്ഷം ഫോളേവേഴ്സും. ഒരുകാര്യം പറയാതെ വയ്യ. കളത്തിനകത്തേയും, പുറത്തേയും കളികളിലൂടെ ആരാധകരുടെ മനസ്സില്‍ പുതിയൊരു താരസിംഹാസനം തന്നെ സ്ഥാപിച്ചിട്ടുണ്ട് വീരവിരാടന്.