ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം ഇന്ത്യയുടെ കെ.ശ്രീകാന്തിന്. ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ ചെന്‍ ലോങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. ശ്രാകാന്തിന്റെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണിത്. മുന്‍പ് അഞ്ച് തവണ ചെന്‍ ലോങ് തോല്‍പ്പിച്ചതിന്റെ വാശി ശ്രീകാന്തിനുണ്ടായിരുന്നു. ആദ്യ ഗെയിമില്‍ കണ്ടത് കടുത്ത പോരാട്ടം. 22-20 ന് ഗെയിം ശ്രീകാന്തിന്.
രണ്ടാം ഗെയിമില്‍ അടവുമാറ്റിയ ശ്രീകാന്തിന്റെ ക്രോസ് കോര്‍ട്ട് ഷോട്ടുകള്‍ക്ക് മുന്നില്‍ ചെന്‍ ലോങിന് മറുപടിയില്ലായിരുന്നു. 21 -16 ന് ഗെയിമും കിരീടവും ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ കൊറിയയുടെ സണ്‍ വാന്‍ ഹോയെ ശ്രീകാന്ത് അട്ടിമറിച്ചിരുന്നു. നിലവിലെ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോക ചാംപ്യനുമാണ് ചെന്‍ ലോങ് എന്നത് ശ്രീകാന്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 2014ല്‍ ചൈന ഓപ്പണും ഇന്ത്യന്‍ ഓപ്പണും നേടിയ ശ്രാകാന്ത് കഴിഞ്ഞയാഴ്ച ഇന്തോനീഷ്യന്‍ ഓപ്പണിലും കിരീടം സ്വന്തമാക്കിയിരുന്നു.