E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

പരിശീലകസ്ഥാനം ഒഴിയാനുള്ള കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു: ‌‍ കോഹ്‌ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ‌‍വിരാട് കോഹ്‌ലി. ഡ്രസ്സിങ് റൂമിലെ ചര്‍ച്ചകള്‍ പുറത്തുപറയാനില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം. 

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയത്. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി പരിശീലകസ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനത്തെ താനും മറ്റ് ടീമംഗങ്ങളും ബഹുമാനിക്കുന്നു. മികച്ച ക്രിക്കറ്റ് താരം എന്ന നിലയിലും കുംബ്ലെയോട് ഏറെ ആദരവുണ്ട്. ഡ്രസ്സിങ് റൂമിലെ ചര്‍ച്ചകള്‍ പരസ്യമാക്കാനുള്ളതല്ല. അതിന് രഹസ്യസ്വഭാവമുണ്ട്. ഡ്രസ്സിങ് റൂമിന്റെ പവിത്രത സൂക്ഷിക്കേണ്ടതുണ്ടെന്നും കോഹ്‌ലി പറഞ്ഞു. വിവാദങ്ങളില്‍ അനാവശ്യപ്രതികരണം ഉണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് കോഹ്‌ലി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

കോഹ്‌ലിയുമായുള്ള ബന്ധം മോശമായതുകൊണ്ടും പരസ്പരമുള്ള ധാരണപ്പിശകുകള്‍ പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്ന് മനസ്സിലായതുകൊണ്ടുമാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നാണ് രാജിക്കത്തില്‍ അനില്‍ കുംബ്ലെ പറഞ്ഞത്. കോഹ്‌ലിയുടെ മറുപടിക്കായാണ് കാത്തിരുന്നതെങ്കിലും വിവാദം കൊഴുപ്പിക്കാനില്ലെന്ന നിലപാടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വീകരിച്ചത്.

അതേസമയം വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമര്ശിക്കുകയാണ് ആരാധകര്‍. കോഹ്ലിയെ നായകസ്ഥാനത്തുനിന്ന് മാറ്റി ധോണിയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ട്. പരാതിയുള്ള കളിക്കാരാണ് ആദ്യം പുറത്തുപോകേണ്ടതെന്ന സുനില്‍ ഗാവസ്കറുടെ വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ മുന്‍ താരങ്ങളും കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :