E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷിക്കാൻ സമയം നീട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഈ മാസം അവസാനം വരെ ബിസിസിഐ സമയം നീട്ടിനല്‍കി. അനില്‍ കുംബ്ലെ രാജിവച്ചതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് ബിസിസിഐ സമയം നീട്ടിയത്. 

കഴിഞ്ഞ മാസം 31 വരെയായിരുന്നു പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കാന്‍ ബിസിസിഐ നല്‍കിയിരുന്ന സമയം. എന്നാല്‍ അനില്‍ കുംബ്ലെയ്ക്ക് കരാര്‍ നീട്ടിനല്‍കാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ കുറച്ചുപേര്‍ മാത്രമേ അപേക്ഷ നല്‍കിയുള്ളു എന്നാണ് ബിസിസിഐ വിലയിരുത്തല്‍. പത്തുദിവസം വരെ സമയം നീട്ടിനല്‍കുന്നതിലൂടെ കൂടുതല്‍പേരെ പരിഗണിക്കാമെന്നാണ് ബിസിസിഐ കരുതുന്നത്. നിലവില്‍ വീരേന്ദര്‍ സേവാഗ്, ദൊഡ്ഡ ഗണേഷ്, ലാല്‍ ചന്ദ് രാജ്പുത്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് എന്നിവരുടെ അപേക്ഷയാണ് ബിസിസിഐ ഉപദേശകസമിതിയുടെ മുന്നിലുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ ബോളിങ് കോച്ച് ക്രെയ്ഗ് മക്ഡര്‍മോട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും സമയം വൈകി എന്ന കാരണത്താല്‍ ഒഴിവാക്കിയിരുന്നു. 

കുംബ്ലെയുടെ പകരക്കാരനായി സേവാഗ് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐയുടെ പുതിയ നീക്കം. ഇന്ത്യന്‍ കോച്ച് മതിയെന്ന് തീരുമാനിച്ചാല്‍ സേവാഗിന് തന്നെയാണ് സാധ്യത. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കുന്നത് രവിശാസ്ത്രിയ്ക്ക് േവണ്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്. ശാസ്ത്രിയെ പരിശീലകനാക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ താല്‍പര്യവും ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മേധാവി എം.വി.ശ്രീധറിനാണ് ടീമിന്റെ ചുമതല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :