ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഫൈനല്‍ വെല്ലുവിളി യായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അവസാന ഓവറുകളില്‍ ഇന്ത്യയുടെ ബോളിങ് മെച്ചപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു
സെമിയില്‍ ആധികാരിക ജയം നേടിയാണ് ഇന്ത്യയും പാക്കിസ്ഥാനും കപ്പിനായുള്ള പോരാട്ടത്തിനെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്പിച്ച് പാക്കിസ്ഥാനും ബംഗ്ലദേശിനെ തോല്പിച്ച് ഇന്ത്യയും ഫൈനലിലെത്തി. ഇരിടീമും ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ നടത്തിയിട്ടുണ്ട്.
അവസാന ഓവറുകളില്‍ ബുംറയും ഭുവനയും മികച്ച ബോളിങ്ങാണ് നടത്തുന്നതെന്നും ഇത് ഫൈനലില്‍ നിര്‍ണായകമാകുമെന്നും കോഹ്ലി പറഞ്ഞു.
സെഞ്ചുറി നഷ്ടമാകുന്നത് നിരാശപ്പെടുത്താറില്ല, വ്യക്തിഗത നേട്ടത്തെക്കാള്‍ ടീമിന്റെ വിജയമാണ് പ്രധാനമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.