കായിക മേഖലയിൽ കേരളത്തിന് വൻ വാഗ്ദാനങ്ങളുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ.സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളായ മൂന്നാറിലെ ഹൈറേഞ്ച് കായിക പരിശീലന കേന്ദ്രവും സ്പോർട്സ് യൂണിവേഴ്സിറ്റിയും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.േകരള സ്പോർട്സ് കൗൺസിലിന്റെ ഒൗദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി വിജയ് ഗോയൽ കോഴിക്കോട് നിർവ്വഹിച്ചു.
സ്പോർട്സ് യൂണിവേഴ്സിറ്റിയ്ക്ക് 200 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്,മൂന്നാറിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയനുസരിച്ചുള്ള ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശിലന കേന്ദ്രത്തിനായി വിശദമായ പദ്ധതി രേഖ സമർപ്പിക്കണം.രണ്ട് പദ്ധതികള്ക്കുംകേന്ദ്രം മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു, സ്പോർട്സ് കൗൺസിലിന്റെ ഒൗദ്യോഗിക വൈബസൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കണമെന്ന എംകെ രാഘവന് എംപിയുടെ ആവശ്യവും പരിഗണിക്കുമെന്നുറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു