E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഉറപ്പിച്ച ജയം കൈവിട്ട നിരാശയിൽ ഇന്ത്യ; കോഹ്‍ലിക്കും സംഘത്തിനും പിഴച്ചതെവിടെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hardik-kohli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ‘ഇരുത്തിക്കളഞ്ഞ’ ശ്രീലങ്കയുടെ ‘ഇന്ത്യാദഹനം’ ക്രിക്കറ്റ് ആരാധകർക്ക് ഇനിയും പൂർണമായും ദഹിച്ചിട്ടില്ല. താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ ശ്രീലങ്കയെ കോഹ്‍ലിയും സംഘവും ‘കൊല്ലാക്കൊല’ ചെയ്യുന്നതു കാണാനെത്തിയ ആരാധകർക്ക് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കാണാനായത് ഇന്ത്യയുടെ ‘ദയാവധം’. പതിവിനു വിപരീതമായി മൽസരത്തിനു മുൻപ് ഇന്ത്യയുടെ വിജയ മാർജിൻ മാത്രം ചർച്ച ചെയ്യപ്പെട്ട മൽസരത്തിൽ ഏഴു വിക്കറ്റിന്റെ തോൽവിയേറ്റുവാങ്ങി ഇന്ത്യ തിരിച്ചുകയറുമ്പോൾ ആരാധകർ അവിശ്വസനീയതയോടെ തലയിൽ കൈവച്ചിരുന്നുപോയി.

ഈ തോൽവികൊണ്ട് ഇന്ത്യൻ ആരാധകർക്ക് നിരാശയാണ് ഫലമെങ്കിലും, ചാംപ്യൻസ് ട്രോഫിക്ക് ഗുണമാണുണ്ടാകുക. ഇന്ത്യയെ ലങ്ക വീഴ്ത്തിയതോടെ ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഓരോ ജയമായി. ഇതോടെ, ഇന്ത്യ–ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ–ശ്രീലങ്ക എന്നീ അവസാന ഗ്രൂപ്പു മൽസരങ്ങള്‍ നിർണായകമായി. ഇതിൽ ജയിക്കുന്നവർക്ക് സെമിയിലേക്ക് മുന്നേറാമെന്ന് ചുരുക്കം.

ധവാന്റെയും ധോണിയുടെയും വിഫലമായ പോരാട്ടം

അടുത്തകാലത്തായി ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഏറ്റവും പഴി കേൾക്കുന്ന ഓപ്പണർ ശിഖർ ധവാനും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും മിന്നിത്തിളങ്ങിയ മൽസരത്തിലാണ് ഈ തോൽവിയെന്നതും നിരാശാജനകമായി. കുറച്ചുനാളുകളായി നിശബ്ദതയിലാണ്ടു കഴിയുന്ന ധവാന്റെ ബാറ്റ് വീണ്ടും ശബ്ദിച്ചുതുടങ്ങിയത് ഇത്തവണ ചാംപ്യൻസ് ട്രോഫിയോടെയാണ്. പാക്കിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ അർധസെഞ്ചുറിയും ശ്രീലങ്കയ്ക്കെതിരായ രണ്ടാം മൽസരത്തിൽ സെഞ്ചുറിയും നേടിയ ധവാൻ, വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ആദ്യ മൽസരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന ധോണിയാകട്ടെ, ബാറ്റിങ്ങിന് മൂർച്ച കുറഞ്ഞുതുടങ്ങിയെന്ന വിമർശനങ്ങളെ അതിർത്തി കടത്തി തകർപ്പൻ അർധസെഞ്ചുറിയും കുറിച്ചു. പറ‍ഞ്ഞിട്ടെന്ത്, 321 റൺസെന്ന താരതമ്യേന വലിയ വിജയലക്ഷ്യം ലങ്കയ്ക്കു മുന്നിൽ ഉയർത്തിയിട്ടും തോൽവിയുടെ കയ്പുനീരു കുടിച്ചു തിരിച്ചുകയറാനായിരുന്നു കോഹ്‍ലിയുടെയും സംഘത്തിന്റെയും വിധി.

96162924

തല്ലുവാങ്ങിയ ഇന്ത്യൻ ബോളർമാർ

ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മൽസരങ്ങളിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം ആത്മവിശ്വാസം സമ്മാനിച്ചത് പതിവിനു വിപരീതമായി തകർപ്പൻ പ്രകടനം കാഴ്ചവച്ച ബോളർമാരായിരുന്നു. പേസ് ബോളിങ്ങെന്നു കേട്ടാൽ തിരിഞ്ഞുനിന്നിരുന്ന ഇന്ത്യയ്ക്ക് അതേ മേഖലയിൽ ഒരേ മികവിൽ പന്തെറിഞ്ഞു തുടങ്ങിയ നാലു ബോളർമാരെയാണ് ഒരുമിച്ചു ലഭിച്ചത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ തുടങ്ങി ബോളിങ്ങിന് അവസരം ലഭിച്ചവരെല്ലാം സന്നാഹ മൽസരങ്ങളിൽ തകർത്തെറിഞ്ഞതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയർന്നു.

ഇവരിൽ ആരെ പുറത്തിരുത്തുമെന്ന സംശയം പോലും ഒരു ഘട്ടത്തിലുയർന്നു. ഒടുവിൽ, ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഷാമിയെ പുറത്തിരുത്തിയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ടീമിനെ അണിനിരത്തിയത്. മഴയിൽ കുതിർന്ന മൽസരത്തിൽ ഓവറുകൾ വെട്ടിക്കുറച്ചിട്ടും പാക്കിസ്ഥാനെ എറിഞ്ഞിട്ട ബോളർമാർ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയർത്തി. ഈ ആത്മവിശ്വാസത്തിന്റെ പത്തിക്കാണ് താരതമ്യേന ദുർബലരായ ശ്രീലങ്ക ഓവലിൽവച്ച് ബാറ്റിനടിച്ചത്.

ദുർബലരും അനുഭവസമ്പത്തില്ലാത്തവരുമെന്ന് വിലയിരുത്തപ്പെട്ട ലങ്കൻ താരങ്ങളിൽ ഇന്ത്യയ്ക്ക് നേരിട്ട് പുറത്താക്കാനായത് ഒരാളെ മാത്രം. ഓപ്പണർ ഡിക്ക്‌വെല്ലയെ. പിന്നീട് ഇന്ത്യയ്ക്ക് നേടാനായ രണ്ടു വിക്കറ്റുകളും റണ്ണൗട്ടിൽനിന്നായിരുന്നു.

കൂട്ടുകെട്ടുകളുടെ ബലത്തിൽ ഇന്ത്യയെ വീഴ്ത്തി ലങ്ക

ഇന്ത്യ ഉയർത്തിയ താരതമ്യേന ഉയർന്ന ടോട്ടലിനെ മികച്ച കൂട്ടുകെട്ടുകളിലൂടെ വരുതിയിലാക്കാനായിരുന്നു ലങ്കയുടെ ശ്രമം. ഓപ്പണർ ഡിക്ക്‌വെല്ല ഏഴു റൺസുമായി കൂടാരം കയറിയെങ്കിലും തുടർന്നുള്ള വിക്കറ്റുകളിൽ മികച്ച കൂട്ടുകെട്ടുകൾ തീര്‍ക്കാൻ സാധിച്ചതോടെ ശ്രീലങ്ക അനായാസം ജയം കണ്ടു. 11 റൺസിനിടെ ആദ്യ വിക്കറ്റ് വീണ സാഹചര്യത്തിൽ രണ്ടാം വിക്കറ്റിൽ മികച്ചൊരു കൂട്ടുകെട്ട് ലങ്കയ്ക്ക് അത്യാവശ്യമായിരുന്നു. 23.1 ഓവർ ക്രീസിൽ നിന്ന് ഗുണതിലക–കുശാൽ മെൻഡിസ് സഖ്യം തകർപ്പനൊരു സെഞ്ചുറി കൂട്ടുകെട്ടോടെ ലങ്കൻ ഇന്നിങ്സിന് അടിത്തറയിട്ടു.  6.86 റൺസ് ശരാശരിയിൽ ഇരുവരും കൂട്ടിച്ചേർത്തത് 159 റൺസ്.

മൂന്നാം വിക്കറ്റിൽ മെൻഡിസ്–കുശാൽ പെരേര സഖ്യത്തിന് 26 റൺസേ ചേർക്കാനായുള്ളുവെങ്കിലും നാല്, അഞ്ച് വിക്കറ്റുകളിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തികച്ച ലങ്ക, വിജയം കൈപ്പിടിയിലൊതുക്കി. ഇരു വിക്കറ്റുകളും പിരിക്കാൻ ഇന്ത്യയ്ക്കായില്ലെന്നതും ശ്രദ്ധേയം. നാലാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കുശാൽ പെരേര–മാത്യൂസ് സഖ്യം മൽസരം ലങ്കയുടെ വഴിയിലേക്ക് ഉറപ്പിച്ചു. ഇടയ്ക്ക് മെൻഡിസ് പരുക്കേറ്റ് പിൻമാറിയെങ്കിലും തുടർന്നെത്തിയ ഗുണരത്‌നയെ കൂട്ടുപിടിച്ച് മാത്യൂസ് ലങ്കൻ വിജയം വേഗത്തിലാക്കി. മൽസരം അവസാനിക്കുമ്പോൾ ഇവരുടെ സഖ്യം കൂട്ടിച്ചേർത്തത് 51 റൺസ്!

തിരിച്ചടിച്ച തന്ത്രങ്ങൾ

സമകാലീന ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിലൊരാളായ ആർ.അശ്വിനെ പുറത്തിരുത്തിയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ടീമിനെ അണിനിരത്തിയത്. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അശ്വിനേക്കാൾ മുന്നിൽനിൽക്കുന്ന ജഡേജയെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ശുഐബ് മാലിക്കിനെ എറിഞ്ഞുവീഴ്ത്തിയ മികച്ച ത്രോയിലൂടെയും ഭേദപ്പെട്ട ബോളിങ്ങിലൂടെയും അദ്ദേഹം തെളിയിക്കുകയും ചെയ്തു. എന്നാൽ, ഇതേ തന്ത്രം ലങ്കയ്ക്കെതിരെയും പയറ്റിയ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ആറ് ഓവറിൽ 52 റൺസ് വഴങ്ങിയ ജഡേജ, ഇന്ത്യൻ താരങ്ങളിലെ ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായി.

നിർണായക ഘട്ടങ്ങളിൽ കരുത്താകുമെന്ന് കരുതിയ ഹാർദിക് പാണ്ഡ്യയ്ക്കും പിഴച്ചതോടെ ക്യാപ്റ്റൻ കോഹ്‍ലിക്കും കേദാർ ജാദവിനും പന്തെടുക്കേണ്ടിവന്നു. 7 ഓവറി‍ൽ 51 റൺസ് വഴങ്ങിയ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ നിരയിലെ രണ്ടാമത്തെ വലിയ ‘തല്ലുകൊള്ളി’യായി. 13 ഓവർ ബോൾ ചെയ്ത ഹാർദ്ദിക്കും ജഡേജയും ചേർന്ന് വഴങ്ങിയ 103 റൺസ് മൽസരഫലത്തിൽ നിർണായകമായെന്ന് വളരെ വ്യക്തം. അടുത്തിടെയായി ഇന്ത്യയുടെ വിശ്വസ്ത ബോളറെന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന ഉമേഷ് യാദവിനും കിട്ടി മോശമല്ലാത്ത പ്രഹരം.

അതേസമയം, ഇന്ത്യയിൽനിന്ന് മൽസരം തട്ടിപ്പറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടംകയ്യൻമാരായ കുശാൽ പെരേര, ഗുണതിലക എന്നിവരെ നിലയ്ക്കുനിർത്താൻ അശ്വിന്റെ ബുദ്ധിബൂർവമുള്ള ബോളിങ്ങിനു സാധിച്ചേനെയെന്നും പിന്നീട് വിലയിരുത്തലുണ്ടായി. എന്തായാലും ഞായറാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മൽസരത്തിൽ അശ്വിൻ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

രോഹിതിന്റെയും കോഹ്‍‌ലിയുടെയും വിക്കറ്റ്, യുവിയുടെ മെല്ലെപ്പോക്ക്

25 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 139 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ, അനായാസം 350 കടക്കുമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, 25–ാം ഓവറിന്റെ അഞ്ചാം പന്തിൽ മലിംഗയെ സിക്സിനു തൂക്കിയതിനു പിന്നാലെ രോഹിത്തും തൊട്ടടുത്ത ഓവറിൽ സംപൂജ്യനായി കോഹ്‍ലിയും മടങ്ങിയത് ഇന്ത്യൻ ബാറ്റിങ്ങിനെ ബാധിച്ചു. രണ്ടു വിക്കറ്റുകള്‍ തുടർച്ചായി നഷ്ടപ്പെട്ടതിന്റെ ‍ഞെട്ടലിൽ ഇന്ത്യൻ ഇന്നിങ്സിൽ റണ്ണൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യൻ ഇന്നിങ്സിന് വേഗത പകർന്ന യുവരാജ് സിങ് തന്നെ ഇത്തവണ ഇന്നിങ്സ് ഇഴയുന്നതിന് കാരണമായി.

നിലയുറപ്പിക്കാനുള്ള ശ്രമത്തിൽ 18 പന്തുകള്‍ നേരിട്ട യുവി, ഏഴു റൺസുമായി പുറത്താകുകയും ചെയ്തു. വമ്പൻ അടികൾക്കു സാധിക്കാതെ പാണ്ഡ്യ പെട്ടെന്നു കൂടാരം കയറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മധ്യ ഓവറുകളിലെ ഈ ഇഴച്ചിൽ ഇന്ത്യൻ ഇന്നിങ്സിന് നഷ്ടമാക്കിയത് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന 20–30 റൺസാണ്. 30 മുതൽ 40 ഓവർ വരെയുള്ള സമയത്ത് ഇന്ത്യയ്ക്ക് ആകെ നേടാനായത് 49 റൺസാണ്. ഫലത്തിൽ മൽസരം കൈവിടുന്നതിന് ഇതും കാരണമായി.

ബോളിങ്ങിൽ ഇന്ത്യ സ്വീകരിച്ച പ്രതിരോധ സമീപനവും മൽസരം കൈവിട്ടതിൽ നിർണായകമായി. ജഡേജയും പാണ്ഡ്യയും നിറംമങ്ങിയതോടെ പന്തെടുത്ത കോഹ്‍ലിയും ജാദവും ഒരു പരിധിവരെ ലങ്കൻ താരങ്ങൾക്ക് നിലയുറപ്പിക്കുന്നതിന് അവസരം നൽകി. ഗുണതിലക റണ്ണൗട്ടായതിനു പിന്നാലെ പേസ് ബോളർമാരെ വച്ച് ആക്രമിക്കുന്നതിനു പകരം ബോളിങ് തുടർന്ന കോഹ്‍ലിയും ജാദവും കുശാൽ മെൻഡിസിനും സംഘത്തിനും നിലയുറപ്പിക്കാനുള്ള സമയം അനുവദിക്കുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :