ചാംപ്യൻസ്ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരം കാണാൻ നടൻ പൃഥ്വിരാജും. എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന വീറുറ്റ ഇന്ത്യ-പാക് പോരാട്ടം കാണുന്ന സ്വന്തം ഫോട്ടോ പൃഥ്വി തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരം ആവേശത്തോടെ മുന്നേറുമ്പോൾ രസംകൊല്ലിയായി മഴ കളി തടസപ്പെടുത്തിയിരുന്നു. എന്നാൽ അൽപനേരത്തെ കാത്തിരിപ്പിനൊടുവിൽ മത്സരം പുനരാരംഭിച്ചു.
Advertisement