ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ ചൊല്ലിയുള്ള തര്‍ക്കം ചാംപ്യന്‍സ് ട്രോഫി വേദിയിലും തുടരുന്നു. അനില്‍ കുംബ്ലെയുടെ കളിക്കളത്തിന് പുറത്തെ താല്പര്യങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദങ്ങള്‍ക്ക് കാരണമെന്ന് ബിസിസിഐ. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതില്‍ വിരാട് കോഹ്ലിക്ക് ഇടപെടാനാകില്ലെന്നും ബിസിസിഐ ഉപദേശകസമിതിയുടേതാകും അന്തിമതീരുമാനമെന്നും ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് ലണ്ടനില്‍ വ്യക്തമാക്കി.
കളിക്കാരുടേയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റേയും പ്രതിഫലത്തുക വര്ധിക്കിപ്പണമെന്ന് ആവശ്യപ്പെട്ട് ഇടക്കാലഭരണസമിതിയ്ക്ക് അനില്‍ കുംബ്ലെ നല്കിയ കത്താണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ആരോപണം. കളിക്കാര്‍ക്ക് നല്കുന്ന ആഭ്യന്തരവരുമാനത്തിലെ 26 ശതമാനമെന്നത് ഐപിഎല്‍ വരുമാനം കൂടി ചേര്‍ത്ത് കണക്കാക്കണമെന്നാണ് കുംബ്ലെയുടെ ആവശ്യം. ഐപിഎല്ലിനെ മറ്റ് ടൂര്‍ണമെന്റുകളെപ്പോലെ കാണാനാകില്ലെന്നാണ് ബിസിസിഐ നിലപാട്. അതിനിടെ ലണ്ടനില്‍ ബിസിസിഐ ഉപദേശകസമിതി അംഗങ്ങളായ സച്ചിന്, ഗാംഗുലി, ലക്ഷ്മണ് എന്നിവരുമായി ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് ചര്‍ച്ച നടത്തി.
പരിശീലകനെ തീരുമാനിക്കുന്നതില്‍ വിരാട് കോഹ്ലിക്ക് വീറ്റോ അധികാരങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതില്‍ മാത്രമേ ക്യാപ്റ്റന്‍ അധികാരമുണ്ടാവുകയുള്ളുവെന്നും വിനോദ് റായ് വ്യക്തമാക്കി. പരിശീലകനെക്കുറിച്ച് ക്യാപ്റ്റന്റെ അഭിപ്രായം തേടുമെങ്കിലും അന്തിമതീരുമാനം ഉപദേശകസമിതിയുടേത് മാത്രമായിരിക്കും. ഇന്ത്യന്‍ താരങ്ങളുമായും കൂടിക്കാഴ്ച നടത്തുന്ന വിനോദ് റായ് നാളെ പാക്കിസ്ഥാനെതിരെ മല്‍സരത്തിന് മുന്‍പ് എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്.