എഫ്എ കപ്പ് ആര്‍സനലിന്.ചെല്‍സിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ആര്‍സനല്‍ തോല്‍പ്പിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ എഫ്.എ. കപ്പ് നേടിയ ടീമായി ആര്‍സനല്‍ മാറി. ചെല്‍സിയുെട ഇരട്ടകിരീടം എന്ന സ്വപ്നങ്ങള്‍ക്ക് മേലാണ് ആര്‍സനലിന്റെ ഇരട്ടപ്രഹരമേറ്റത്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായതോടെ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ടിരുന്നു. ആര്‍സനല്‍ കോച്ച് വെംഗറുടെ അഭിമാനപോരാട്ടത്തിന്റെ വിജയം കൂടിയായി പീരങ്കിപ്പട നേടിയ അട്ടിമറി വിജയം. അലക്സി സാഞ്ചസും,ആരോണ്‍ റാംസിയുടെയും മികവിലൂടെയായിരുന്നു ആര്‍സനലിന്റെ നേട്ടം.
ഡിയഗോ കോസ്റ്റയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. ക്ലബില്‍ വെംഗറുടെ ഭാവി എന്തുതന്നെയായാലും ഇൗ വിജയം കൂടുതല്‍ മധുരമേകുെമന്ന് ഉറപ്പ്.ഇതോടെ എറ്റവും കൂടുതല്‍ എഫ്.എ കപ്പ് നേടുന്ന ടീമായി ആര്‍സനല്‍ മാറി. പതിമൂന്ന് എഫ്.എ കപ്പുകളാണ് ഗണ്ണേഴ്സിനുളളത്. എഴു എഫ്.എ കപ്പുകള്‍ നേടുന്ന ആദ്യ പരിശീലകന് എന്ന റെക്കോര്‍ഡും ഇനി വെംഗര്‍ക്ക് സ്വന്തം.