E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണിക്കുള്ള ആനുകൂല്യം എന്തുകൊണ്ട് തങ്ങള്‍ക്കില്ലെന്ന് ഹര്‍ഭജന്‍

Follow Twitter
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harbhajan-dhoni-runout
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധോണിക്കും സിലക്ടര്‍മാര്‍ക്കും നേരെ ഹര്‍ഭജന്‍ സിങ്ങിന്റെ ദൂസര. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ടീം തിരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതാണ് ഭാജിയെ ചൊടിപ്പിച്ചത്. ധോണിക്ക് നല്‍കുന്ന ആനുകൂല്യം താനുള്‍‌പ്പെടെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഹര്‍ഭന്‍ സിങ്ങിന്റെ പരാതി. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍‌ എം.എസ്.കെ.പ്രസാദിനെയാണ് ഹര്‍ഭജന്‍ കുറ്റപ്പെടുത്തുന്നത്. ബാറ്റ്സ്മാന്‍ എന്നതിനപ്പുറം ധോണിയുടെ അനുഭവസമ്പത്തും ക്യാപ്റ്റന്‍സി പരിചയവും ടീമിന് നേട്ടമാകും അതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍റെ ഭാക്ഷ്യം.

എന്നാല്‍ നല്ലൊരു ഫ്ളിപ്പര്‍പോലെ ഹര്‍‌ഭജന് ഇതിനും മറുപടിയുണ്ട്. ധോണിയെപ്പോലെ താനും ഗൗതം ഗംഭീറും വര്‍ഷങ്ങള്‍ കളിച്ചിട്ടുള്ളവരാണ്. അനുഭവസമ്പത്ത് ധാരാളം ഉണ്ട്. ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലിലും തങ്ങള്‍ മികച്ച പ്രകടനം നടത്തി. പിന്നെ എന്തുകൊണ്ട് പരിഗണിച്ചില്ല. ബാറ്റിങ്ങില്‍ ഗംഭീറും ബോളിങ്ങില്‍ ഹര്‍ഭജനും മികവുറ്റ പ്രകടനമാണ് ഈ ഐ.പി.എല്ലില്‍ നടത്തിയത്. ധോണിയുടെ അനുഭവസമ്പത്തിനെക്കുറിച്ചോ തന്ത്രങ്ങളെക്കുറിച്ചോ തനിക്ക് പരാതിയില്ല. പക്ഷെ ധോണിയോട് കാണിക്കുന്ന മമത എന്തുകൊണ്ട് മറ്റു താരങ്ങളോട് കാണിക്കുന്നില്ല. ചില താരങ്ങള്‍ക്ക് പരിഗണനയും ആനുകൂല്യവും നല്‍കുമ്പോള്‍  മറ്റുചിലര്‍ക്ക് ഇത് രണ്ടും ലഭിക്കുന്നില്ല. താനും ആ ഗണത്തില്‍പെട്ടുപോയതില്‍‌ അതിയായ ദുഖമുണ്ടെന്നും ഭാജി പറയുന്നു. 

എന്നാല്‍ ഈ പരിഗണനയും ആനുകൂല്യവും ചിലര്‍ക്ക് നിഷേധിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കേണ്ടത് തങ്ങളെപ്പോലെയുള്ള കളിക്കാരോടല്ല. അത് സിലക്ടര്‍മാരോടാണ് ചോദിക്കേണ്ടതെന്നും പറഞ്ഞ് ഭാജി ചോദ്യകര്‍ത്താവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നു. എല്ലാവരും രാജ്യത്തിനുവേണ്ടി മികവോടെ കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ഭാജി ചേര്‍ത്തുവയ്ക്കുന്നു. 

 ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീം സിലക്ഷനിലേക്ക് പരിഗണിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. അശ്വിന് പരുക്കുമൂലം ഐ.പി.എല്ലില്‍ കളിക്കാനായിരുന്നില്ല. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അശ്വിന്‍ ഉണ്ടാകണം എന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് വിശ്രമം എടുക്കാന്‍ നിര്‍ദേശിച്ചതെന്നും ഭാജി പറയുന്നു. 

 ഒരുപക്ഷെ ഫീല്‍ഡിങ്ങില്‍ മികവ് പോരാത്തതുകൊണ്ടായിരിക്കുമോ ടീമില്‍ എടുക്കുന്നത് ആലോചിക്കാത്തത് എന്ന് ചോദ്യത്തിനും ഭാജിക്ക് ഉത്തരമുണ്ട്. നിങ്ങളെ ഇക്കുറി ടീമിലേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട്, എന്താണ് നിങ്ങളുടെ പോരായ്മ, എന്താണ് നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ ഒന്നും ഇതുവരെയും ആരും സംസാരിച്ചിട്ടില്ല. 19വര്‍ഷം ഇന്ത്യയ്ക്കായി കളിച്ചു. ഇതുവരെയും ഒരു പരിഗണന കിട്ടിയിട്ടില്ലെന്നും ഭാജി വേദനയോടെ പറയുമ്പോള്‍ ഇനിയെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കാനാവുമോ ഇക്കാര്യങ്ങളില്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :