യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. അയാക്സ് ആംസ്റ്റര്‍ഡാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ആദ്യ യൂറോപ്പ കീരിടം സ്വന്തമാക്കിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു മത്സരം നടന്നത്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്ക്കരെ അനുസ്മരിച്ചുകൊണ്ടാണ് മത്സരത്തിന് തുടക്കമായത്. സ്റ്റോക്ക് ഹോം ഫ്രണ്ട്സ് അരീന സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം എഴുനേറ്റ് നിന്ന് ആദരം ആര്‍പ്പിച്ചു.
കളി തുടങ്ങി പതിനെട്ടാം മിനിട്ടില്‍ പോഗ്ബയുടെ വകയായിരുന്നു ആദ്യ ഗോള്‍. പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് എതിരാളിയുടെ കാലില്‍ തട്ടി പോസ്റ്റിലേക്ക്. ആദ്യ ഗോള്‍ വീണതോടെ കളിയുടെ ആവേശം ഇരട്ടിയായി. ഇരു ടീമുകളും ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒരു ഗോള്‍ നേട്ടത്തില്‍ യുണൈറ്റഡ് മുന്നില്‍. രണ്ടാം പുകുതിയുടെ തുടക്കില്‍ തന്നെ മഖിതെര്യാന്റെ വക രണ്ടാം ഗോള്‍.
യുണൈറ്റഡ് ലീഡ് ഉയര്‍ത്തിയതോടെ ഗോളിനായി അയാക്സിന്റെ കടുത്ത സമ്മര്‍ദ്ദം. ഇതോടെ കളി പരുക്കനായി. രണ്ടാം പകുതിയില്‍ മാത്രം 5 യെല്ലോകാര്ഡുകള് ഉയര്‍ന്നു. 94ആം മിനിട്ടില്‍ അവസാന വിസില്‍ മുഴങ്ങിയതോടെ വൈകാരികമായ ആഘോഷത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമായി യുറോപ്പ കപ്പുയര്‍ത്തി. ഈ നേട്ടതോടെ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനുള്ള യോഗ്യതയും നേടി.