തുടക്കത്തില്‍ തന്നെ റോബിന് ഉത്തപ്പയെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാഴാക്കിയ സഞ്ജു സാംസണിനും അമിത് മിശ്രയ്ക്കും തോല്‍വിയില്‍ സ്വയം പഴിയ്ക്കാം. ഉത്തപ്പ 9 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ ദയനീയ ഫീല്‍ഡിങ് പ്രകടനം, റബാഡയെറിഞ്ഞ ആറാം ഓവറിലെ മൂന്നാം പന്ത്. ഉത്തപ്പയുടെ ബാറ്റില്‍ നിന്ന് നിയന്ത്രണമില്ലാതെ ആ ഷോട്ട്
അമിത് മിശ്രയുടെ ഈ രൂക്ഷനോട്ടം എന്തിനെന്ന് വ്യക്തമല്ല. പരസ്പരധാരണയില്ലാതെ കൃത്യമായി ആശയവിനിമയം നടത്താതെ ഓടിയടുത്ത രണ്ട് പേര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.
സീനിയര്‍ താരത്തിന്റെ പ്രതികരണത്തിന് മറുപടി പറയാന്‍ നില്‍ക്കാതെ നിശബ്ദനായി സഞ്ജു തിരികെ നടന്നു. അമിത് മിശ്രയുടെ പിഴവെന്നായിരുന്നു മല്‍സരശേഷം ആകാശ് ചോപ്രയുടേയും മാത്യു ഹെയ്ഡന്റേയും വിലയിരുത്തല്‍
ആ ഫീല്‍ഡിങ് ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് അതിവേഗം മനസിലാക്കി ഡല്‍ഹി ടീം. ക്രിസ് മോറിസിന്റെ എട്ടാം ഓവറില്‍ 18 റണ്‍സ്. അമിത് മിശ്ര പലവട്ടം തിരിച്ചറിഞ്ഞു ആ ഡ്രോപ് ക്യാച്ചിന്റെ വില , 33 പന്തില്‍ 59 റണ്‍സെടുത്ത ശേഷം റോബിന് ഉത്തപ്പ പുറത്തായപ്പോള്‍ ആശ്വസിക്കാന്‍ വകയില്ലായിരുന്നു ഡെവിള്‍സിന്.