ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസ് താരം സഞ്ജു സാംസണിന്റെ സൂപ്പർമാൻ ബൗണ്ടറി ലൈൻ സേവ് വൈറലാകുന്നു. കൊൽക്കത്തയോട് ഡൽഹി കളിതോറ്റെങ്കിലും ഫിറോസ് ഷാ കോട്ലാ മൈതാനത്തിൽ സഞ്ജുവിന്റെ കിടിലൻ ഫീൽഡിങ് ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്നതായിരുന്നു.
പതിനെട്ടാമത്തെ ഓവറിൽ ക്രിസ്മോറീസ് എറിഞ്ഞ രണ്ടാം പന്തിൽ മനീഷ് പാണ്ഡെയുടെ കൂറ്റൻ സിക്സറെന്നു കരുതിയ ഷോട്ടാണ് ബൗണ്ടറി ലൈനിൽവച്ച് സഞ്ജു സേവ് ചെയ്തത്. ഐപിൽ പത്താം സീസണിലെ മനോഹരമായ കാഴ്ചകൂടിയാണ് സഞ്ജുവിന്റെ ഈ ഫീൽഡിങ് പ്രകടനം. സിക്സർ തടഞ്ഞ് നാലുറൺസാണ് സഞ്ജു ഡൽഹിക്കായി സേവ്ചെയ്തത്.
Advertisement