യുവേഫ ചാംപ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ റയല്‍മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്പിച്ചു. ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമായി. ഹാവി മാര്‍ട്ടിനെസ് രണ്ടാം പകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് ബയേണിന് തിരിച്ചടിയായി. അല്യന്‍സ് അരീനയില്‍ ആര്‍ത്തുവിളിച്ച ബയേണിന്രെ ആരാധകരായിരുന്നു എതിരാളികളെക്കാള്‍ റയലിന് കടുപ്പം. പക്ഷെ 2014 ലെ സെമിയെ ഒാര്‍മ്മിപ്പിച്ച് കളിക്കു ശേഷം ഒരിക്കല്‍ക്കൂടി അവര്‍ക്ക് നിരാശരായി. അല്‍തുറോ വിദാലിന്റെ ബുള്ളറ്റ് ഹെഡര്‍ ഇരുപത്തി അഞ്ചാം മുനുട്ടില്‍ ബയേണിനെ മുന്നിലെത്തിച്ചു.
പക്ഷെ ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ലഭിച്ച പെനാല്‍ട്ടി വിദാല്‍ തന്നെ കളഞ്ഞു കുളിച്ചു. രണ്ടാം പകുതി പിന്നിട്ട് രണ്ട് മുനിട്ടിനു ശേഷം ക്രസ്റ്റ്യാനോയുടെ അസാധ്യമൊയു ഫിനിഷിംഗ് പാടവം
ഏവേ ഗോളിന്റെ ആവേശത്തില്‍ റയല്‍ പട ഇരമ്പിയെത്തി. പക്ഷെ ബയേണ്‍ ഗോളി മാനുവല്‍ നൂയര്‍ കോട്ട കെട്ടി കാത്തു. എളുപത്തേഴാം മിനുട്ടില്‍ ഒരിക്കല്‍ക്കൂടി ആ പ്രതിരോധത്തെ റോണോ കീഴടക്കി.
ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന് സ്വപ്നം നിലനിര്‍ത്തണമെങ്കില്‍ ബയേണിന് അത്യധ്വാനം വേണം. രണ്ടാം പാദത്തില്‍ റയലിന്റെ തട്ടകത്തില്‍ പോയി ഗംഭീരമായൊരു ജയിച്ചുവരവ് അത്ര എളുപ്പമല്ല.