അസ്ലൻ ഷാ ഹോക്കി ചാമ്പ്യൻഷിപ്പുനുള്ള ഇന്ത്യൻ ടീമിനെ മലയാളി താരം പി ആർ ശ്രീജേഷ് നയിക്കും.ഏഴു യുവതാരങ്ങൾ ടീമിൽ ഇടംനേടി. ചാമ്പ്യൻഷിപ്പിൽ ഇത്തവണ പാകിസ്ഥാൻ കളിക്കുന്നില്ല.
നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് മുഖ്യ എതിരാളികൾ ചാമ്പ്യൻമാരായ ഓസ്ട്രേലിയ തന്നെയാണ്. ചാംപ്യൻഷിപ്പിനുള്ള ടീമുകളുടെ എണ്ണം ആറായി കുറച്ചെങ്കിലും കരുത്തോട്ടും കുറയ്ക്കാതെയാണ് ഇന്ത്യൻ ടീം. സുരാജ് ഖർകർ ഗുരീന്തർ സിംഗ് സുമിത്, മൻപ്രീത് jr. ഉൾപടെ 7യുവതാരങ്ങളാണ് ടീമിലുള്ളത്.
ഹോക്കി ലീഗ്, ഏഷ്യ കപ്പ് എന്നിവക്കുള്ള ഒരുക്കം കൂടിയാണ് ടീം ഇന്ത്യക്ക് അസ്ലൻ ഷാ കപ്പ്. ഇംഗ്ലണ്ട്, ജപ്പാൻ, ന്യൂസിലാൻഡ്, മലേഷ്യ എന്നീ ടീമുകളും കിരീടത്തിനായി പോരാടും. ഏപ്രിൽ 24മുതലാണ് മത്സരങ്ങൾ.