കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാക്കുകയാണ് ലക്ഷ്യമെന്ന് കേരള രഞ്ജി ടീം പരിശീലകന് ഡേവ് വാട്മോര്‍. കേരള ക്രിക്കറ്റ് ടീമിനെ മെച്ചപ്പെടുത്താന്‍ കഠിന പരിശ്രമം നടത്തും. കേരള താരങ്ങളുടെ പ്രതിഭ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കണമെന്നും പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്നും ഡേവ് വാട്മോര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement