ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 184 റണ്‍സ് വിജയലക്ഷ്യം പതിനഞ്ചാം ഓവറില്‍ നൈറ്റ് റൈഡേഴ്സ് മറികടന്നു. 93 റണ്‍സെടുത്ത് ക്രിസ് ലിന്നും 76 റണ്‍സുമായി ഗൗതം ഗംഭീറുമാണ് കൊല്‍ക്കത്തയുടെ ആദ്യമല്‍സരം തന്നെ ഉജ്ജ്വലമാക്കിയത് . 4 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 183 റണ്‍സെടുത്തത്. 68 റണ്‍സുമായി ക്യാപ്റ്റന്‍ സുരേഷ് റെയ്നയാണ് ടോപ് സ്കോററായത്. ദിനേശ് കാര്‍ത്തിക് 47 റണ്‍സെടുത്തും ബ്രണ്ടന്‍ മക്കല്ലം 35 റണ്‍സെടുത്തും പുറത്തായി. നൈറ്റ്റൈഡേഴ്സിന് വേണ്ടി സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.
Advertisement