ട്രെന്റ് ബൌള്ട്ടെന്ന പേസ് ബൌളറെയല്ല രാജ്കോട്ടിലെ സ്റ്റേഡിയം അതിശയത്തോടെ വീക്ഷിച്ചത്. ബൌള്‍ട്ടിന്റെ ഫീല്‍ഡിങ് മികവാണ് എല്ലാവരേയും ഞെട്ടിച്ചത്. ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനങ്ങളിലൊന്ന്. പീയുഷ് ചൌളയെറിഞ്ഞ പതിനാലാം ഓവറിലെ രണ്ടാം പന്ത്. ഇടതുവശത്തേക്ക് പറന്ന്, ആ പന്ത് കൈയ്യിലൊതുക്കി. നിലത്തേക്കു വീണാല്‍ 4 റണ്‍സ് അധികം വഴങ്ങേണ്ടി വരുമെന്ന ചിന്തയില്‍ മൈതാനത്തേക്കെറിഞ്ഞു.
ക്യാച്ച നഷ്ടമായതിന്റെ നിരാശ നൈറ്റ് റൈഡേഴ്സ് താരങ്ങളുടേയോ ആരാധകരുടെയോ മുഖത്ത് കാണാനുണ്ടായിരുന്നില്ല. മറിച്ച് ഒരപൂര്‍വ ക്രിക്കറ്റ് നിമിഷം കണ്ടതിന്റെ അമ്പരപ്പ്. ഉറപ്പായിട്ടും ക്രിക്കറ്റ് പാഠപുസ്തകങ്ങളില്‍ ചേര്‍ത്തുവയ്ക്കാവുന്ന നിമിഷം