ട്വന്റി-20 ക്രിക്കറ്റിലെ പുതുചരിത്രമാണ് ക്രിസ് ലിന്നും ഗൌതം ഗംഭീറും ചേര്‍ന്ന് രചിച്ചത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പിന്തുടര്ന്ന് നേടുന്ന ഏറ്റവും വലിയ ജയം നൈറ്റ് റൈഡേഴ്സിന് സ്വന്തമായി. നൈറ്റ് റൈഡേഴ്സ് ടീമംഗം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയും ക്രിസ് ലിന്നിന്റെ പേരിലായി.
റെക്കോര്‍ഡുകളിലേക്കാണ് ഗംഭീറും ലിന്നും ബാറ്റെടുക്കുന്നതെന്ന ചിന്ത ഷാരുഖിന് പോലുമുണ്ടായിരുന്നില്ല. 184 എന്ന വലിയ ടോട്ടല്‍ എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് ക്രിസ് ലിന്നിന് ഓപ്പണിങ് സ്ഥാനത്തേക്ക് പ്രമോഷന് ലഭിക്കുന്നത്. ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തകര്‍ത്തടിക്കാറുള്ള ലിന് അതിവിടേയും തുടരുന്നു. രണ്ടാം ഓവറില്‍ കുല്‍ക്കര്‍ണിയെ പറത്തിക്കൊണ്ടാണ് ലിന് സൂചന നല്‍കിയത്. പിന്നീടങ്ങോട്ട് തലങ്ങും വിലങ്ങും പാഞ്ഞു ഗുജറാത്ത് ബൌളര്‍മാര്‍. നേരിട്ട പത്തൊമ്പതാം പന്തില്‍ അര്‍ധസെഞ്ചുറി.
2015ല്‍ ആന്ദ്രേ റസല്‍ നേടിയ 19ബോള്‍ നേട്ടത്തിനൊപ്പം മറ്റൊരും നൈറ്റ് റൈഡര്‍ കൂടി. ലിന്നിന്റെ കടന്നാക്രമണം കണ്ടു നിന്ന ഗംഭീറും മിന്നലാക്രമണത്തിന് തുനിഞ്ഞതോടെ ഗുജറാത്ത് ഛിന്നഭിന്നമായി.
ഒടുവില്‍ വിജയറണ്‍ ലിന്നിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയെത്തിയപ്പോള്‍ അത് ടി-ട്വന്റിയിലെ തന്നെ പുതിയ റെക്കോര്‍ഡായി. ഐപിഎല്ലിലെ എല്ലാ വിക്കറ്റുകളിലെ കൂട്ടുകെട്ട് പരിശോധിക്കുമ്പോഴും ലിന്-ഗംഭീര്‍ സഖ്യം രണ്ടാം സ്ഥാനത്തുണ്ട്.