ക്രിക്കറ്റ് പ്രേമികളെ ആവേശക്കൊടുമുടിയേറ്റിയ ബാറ്റിങ് വിസ്ഫോടനത്തോടെയാണ് ഐപിഎല്‍ പത്താം സീസണിന് യുവരാജ് സിങ് തുടക്കമിട്ടത്. 27 പന്തില്‍ 62 റണ്‍സെടുത്ത യുവരാജ് പത്ത് തവണ പന്ത് ബൌണ്ടറി കടത്തി. എതിര് ക്യാംപിലിരുന്ന് കളി കണ്ട വിരാട് കോഹ്ലി, ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് ഉണ്ടാകുമെന്ന സൂചനയും നല്കി.
തളരാന്‍ മനസ്സില്ലാത്ത പോരാളിയാണെന്ന് അവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു യുവരാജ്. ഹൈദരാബാദില്‍ മിന്നുന്ന ഫോമിലായിരുന്നു യുവി. 11ആം ഓവറില്‍ ക്രീസിലെത്തിയ അയാള്‍ ഓരോ പന്തിലും സ്കോര്‍ കാര്ഡനക്കി കൊണ്ടേയിരുന്നു.13ാം ഓവറെറിഞ്ഞ അനികേത് ചൌധരിയാണ് യുവരാജിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്. രണ്ട് ഫോറും ഒരു സിക്സുമടക്കം 18 റണ്‍സ്
അവസാന പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ഭാഗ്യം യുവിക്കൊപ്പമായിരുന്നു. അരവിന്ദിന്റെ കരം ചോര്‍ന്നു. പതിനാറാം ഓവറില്‍ വീണ്ടും യുവിക്ക് തെറ്റി. അപ്പോഴും ഭാഗ്യം ധീരനൊപ്പം തന്നെ. നേരിട്ട 23ാം പന്തില്‍ അര്‍ധ സെഞ്ചുറിയെത്തി. യുവിയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും വേഗതയേറിയത്. ടിമല്‍ മില്സെറിഞ്ഞ 19ാം ഓവറില്‍ കടന്നാക്രമണശ്രമം. ആദ്യ ബോളും രണ്ടാം പന്തും അതിര്‍ത്തി കടന്നു
അടുത്ത പന്തില്‍ മിഡില്‍ സ്റ്റംപിളക്കി മില്‍സ് മനോഹരമായ ഒരിന്നിങ്സിന് അവസാനമിട്ടു . ആര്‍സിബിയുടെ ഡഗൌട്ടിലെങ്കിലും യുവരാജിന്റെ കുതിപ്പ് ആസ്വദിച്ച് കണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി, ഒരു കാര്യം വ്യക്തമാക്കി. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ യുവിയുമുണ്ടാകും