ഐപിഎല്‍ പത്താം സീസണ് ഏറ്റവും മികച്ചതായിരിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകനായ വിനോദ് റായ്. എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളുമായും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ബിസിസിഐയുടെ പ്രത്യേക യോഗവും ഇന്ന് ഹൈദരാബാദില്‍ ചേരുന്നുണ്ട്.
ബിസിസിഐയെ നിയന്ത്രിക്കാനായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷകരുടെ നേതൃത്വത്തിലാണ് പത്താം ഐപിഎല്‍ നടക്കുന്നത്. രാജീവ് ശുക്ളയുടെ നേതൃത്വത്തിലുള്ള ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും ഇവരുടെ നീരിക്ഷണത്തിലാണ്. പത്താം സീസണ് ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് വിനോദ് റായ്, ഡയാന എഡുല്‍ജി, രാമചന്ദ്ര ഗുഹ എന്നിവര്‍. ഐപില്‍ ടീം ഉടമകളുമായും ഏല്ലാ ക്രിക്കറ്റ് അസോസിയേഷനുകളുമായും നിരീക്ഷകര്‍ ചര്‍ച്ചകള്‍ നടത്തി. ആവശ്യമായ ഫണ്ടുകള്‍ അസോസിയേഷനുകള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൗണ്ടുകളിലെ ടിക്കറ്റ് വില്പന ഫ്രാഞ്ചസികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കണക്കുകള്‍ സംബന്ധിച്ച് നിരീക്ഷകരുടെ നിയന്ത്രണം ഉണ്ടാകും. ജഗ്മോഹന് ഡാല്‍മിയ അധ്യക്ഷനായിരിക്കെ മത്സര ശേഷമുള്ള നിശാപാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. ഉദ്ഘാടന മല്‍സരത്തിനോട് അനുബന്ധിച്ച് ബിസിസിഐയുടെ പ്രത്യേക യോഗം ഹൈദരാബാദില്‍ ചേരുന്നുണ്ട്.