E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

2016ലെ ഫൈനലില്‍ ആരാധകരെ നിരാശയിലാക്കി റോയല്‍ ചലഞ്ചേഴ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാം ഫൈനലിലെങ്കിലും കിരീടം നേടുകയെന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്വപ്നങ്ങള്‍ തകര്‍ത്താണ് 2016ലെ കഴിഞ്ഞ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കപ്പുയര്‍ത്തിയത്. റണ്ണൊഴുകിയ ഫൈനലില്‍ എട്ടു റണ്ണിനായിരുന്നു ബാംഗ്ലൂരിന്റെ തോല്‍വി. 209 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിയ്ക്ക് 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

ഫൈനല്‍ പോരാട്ടത്തിന്റെ എല്ലാ ആവേശവും അനിശ്ചിതത്വവും നിറഞ്ഞ മല്‍സരം. ബാറ്റ്സ്മാന്‍മാര്‍ കളി ജയിപ്പിക്കുമ്പോള്‍, ബോളര്‍മാര്‍ ടൂര്‍ണമെന്റ് സ്വന്തമാക്കുമെന്നത് ശരിവയ്ക്കുന്നതായിരുന്നു സണ്‍റൈസേഴ്സിന്റെ കിരീടനേട്ടം. ടോസ് നേടി ബാറ്റുചെയ്യാന്‍ തീരുമാനിച്ച സണ്‍റൈസേഴ്സിന്റെ തീരുമാനം ശരിവച്ച തുടക്കം. വാര്‍ണറും ധവാനും അടിച്ചുതകര്‍ത്ത് തുടങ്ങി. 

28 റണ്‍സുമായി ധവാനും 69 റണ്‍സുമായി വാര്‍ണറും മടങ്ങിയതോടെ സ്കോര്‍ ഇഴഞ്ഞു. യുവരാജും കട്ടിങ്ങും അവസരത്തിനൊത്തുയര്‍ന്നു. സ്കോര്‍ ഇരുന്നൂറ് കടത്തി. ഏഴിന് 208.  

ഗെയ്‍ലാട്ടമായിരുന്നു ബാഗ്ലൂരിന്റെ മറുപടി. കോഹ്്ലിയും ഗെയ്്ലും 54 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 

38 പന്തില്‍ എട്ടു സിക്സടക്കം 76 റണ്‍സെടുത്ത ഗെയ്്ലിനെ പുറത്താക്കി ബെന്‍ കട്ടിങ് ബ്രേക്ക് ത്രൂ നല്‍കിയപ്പോള്‍ 54 റണ്‍സെടുത്ത കോഹ്്ലിയുടെ വിക്കറ്റ് ഇളക്കി സ്രാന്‍ കളി സണ്‍റൈസേഴ്സിന്റെ കയ്യിലാക്കി. നിര്‍ണായകഘട്ടത്തില്‍ ഡിവില്ലിയേഴ്സും വാട്സണും രാഹുലും പരാജയമായി. 18ാം ഓവര്‍ റണ്‍സ് നിയന്ത്രിച്ചെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ കിരീടമുറപ്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 18 റണ്‍സില്‍ പത്തു റണ്ണേ ബാംഗ്ലൂരിന് നേടാനായുള്ളു. റോയല്‍ ചലഞ്ചേഴ്സ് മൂന്നാം വട്ടവും പടിക്കല്‍ കലമുടച്ചപ്പോള്‍ സണ്‍റൈസേഴ്സ് കന്നി കിരീടമുയര്‍ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :