E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഉദ്ഘാടനമല്‍സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സും നേർക്കുനേർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും രണ്ടാംസ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്ലാണ് പത്താം സീസണിലെ ഉദ്ഘാടനമല്‍സരം. മൂന്നു തവണ ഫൈനലിലെത്തിയിട്ടും കപ്പുയര്‍ത്താന്‍ കഴിയാത്തവരാണ് റോയല്‍ ചലഞ്ചേഴ്സ്. ടീം ലൈനപ്പ് ശക്തമാണെങ്കിലും പരുക്കേറ്റവരുടെ നീണ്ട നിര കളി തുടങ്ങും മുന്‍പെ ആര്‍സിബിയെ തോല്‍പിച്ച മട്ടാണ്. 

ഐപിഎല്‍ ആരാധകരുടെ ഇഷ്ടടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ലോക ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍മാരെല്ലാം ഒരേ ജഴ്സിയില്‍. പക്ഷെ കളി തുടങ്ങുംമുംപെ കാര്യമായി പണി കിട്ടി. പരുക്കേറ്റ് ആദ്യം വിശ്രമത്തിലായത് ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ. ടീം നട്ടെല്ലൊടിഞ്ഞപോലായി. സീസണ്‍ പകുതിയാകുമ്പോഴേക്കും കോഹ്‌ലിയെത്തുമെന്നതില്‍ ആശ്വസിക്കാന്‍ വകയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലോകേഷ് രാഹുലിന് സീസണ്‍ മുഴുവന്‍ പുറത്തിരിക്കാം. ക്യാപ്റ്റന്‍ സ്ഥാനം ഡിവില്ലിയേഴ്സിനെ ഏല്‍പിക്കുമെന്ന് കോച്ച് വെട്ടോറി പ്രഖ്യാപിച്ചതിന് പിന്നാലെ പുറംവേദന കാരണം ആദ്യ മല്‍സരത്തില്‍ ഡിവില്ലി കളിച്ചേക്കില്ലെന്ന വാര്‍ത്തയെത്തി. അതോടെ ക്യാപ്റ്റന്‍സി ഷെയ്ന്‍ വാട്സണ്‍ന്റെ തലയിലായി.. വണ്ടര്‍ കിഡ് സര്‍ഫറാസ് ഖാന് പരുക്കേറ്റതാണ് ടീമിനെ ഒടുവില്‍ ഞെട്ടിച്ചത്. ക്രിസ് ഗെയ്‌ല്‍ നല്‍കുന്ന തുടക്കം ടീമിന് പ്രധാനമാണ്. കേദാര്‍ ജാദവ്, മന്‍ദീപ് സിങ്, ടൈമല്‍ മില്‍സ്, മലയാളിയായ സച്ചിന‍് ബേബി തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാകും. ചാംപ്യന്‍മാരായ സണ്‍റൈസേഴ്സിന് പരുക്കിനെ പേടിക്കണ്ട. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണ് ടീമിന്റെകരുത്ത്. യുവരാജ് സിങ്, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ വാര്‍ണര്‍ക്ക് പിന്തുണയാകും. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്റേയും മുഹമ്മദ് നബിയുടേയും ഐപിഎല്‍ അരങ്ങേറ്റവും സണ്‍റൈസേഴ്സിലൂടെയാണ്. ചാംപ്യന്‍മാര്‍ക്കൊത്ത തുടക്കത്തിന് സണ്‍റൈസേഴ്സും ഫൈനലിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്സും ഇറങ്ങുമ്പോള്‍ ആദ്യ മല്‍സരം തന്നെ ആവേശപൂത്തിരി കത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :