കഴിഞ്ഞ ഒമ്പത് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഐപിഎല്ലിന് എട്ട് വര്‍ണാഭമായ ചടങ്ങുകള്‍. എല്ലാ ടീമുകളുടെയും ഹോം ഗ്രൗണ്ടുകളിലെ ആദ്യമല്സരങ്ങളാണ് ആഘോഷരാവുകളാവുക. പര്‍നീതി ചോപ്ര, ടൈഗര്‍ ഷറോഫ്, ശ്രദ്ധാ കപൂര്‍ തുടങ്ങിയവരാണ് വിവിധ നഗരങ്ങളില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ഉദ്ഘാടനമല്സരവും സമ്മാനദാനവും ആഘോഷിക്കുകയെന്നതായിരുന്നു ഇതുവരെ ഐപിഎല്ലിന്റെ രീതി. എന്നാല്‍ പത്താം എഡിഷനില്‍ എല്ലാ ടീമുകളുടെയും ആരാധകര്‍ക്കായി ഹോംഗ്രൗണ്ടുകളിലെ ആദ്യമല്രസങ്ങള് ആഘോഷിക്കും. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു.
ഉദ്ഘാടന മല്‍സരം നടക്കുന്ന ഹൈദരാബാദില്‍ ആമി ജാക്സണ്‍ന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. ബോളീവുഡ് നൃത്തങ്ങളോടൊപ്പം വെടിക്കെട്ടും ലേസര്‍ ഷോയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും.
റിതേഷ് ദേശ്മുഖ് പൂണെയിലെ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഡല്‍ഹിയില പരിപാടികള്‍ പര്‍നീതി ചോപ്രയുടെ നേതൃത്വത്തിലായിരിക്കും. ഒമ്പത് സീസണുകളിലെ മികച്ച ഓര്‍മകളും 15ന് ഫിറോസ്ഷാ കോട്ലയില് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
കൊല്‍ക്കത്തയില്‍ ശ്രദ്ധാ കപൂറും മോണാലി താക്കൂറുമായിരിക്കും മുഖ്യതാരങ്ങള്‍. ഇവരോടൊപ്പം ടീം ഉടമയായ ഷാറുഖ് ഖാനെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഗുജറാത്ത് ലയണ്‍സിന്റെ രാജ്കോട്ടില്‍ യുവതാരം ടൈഗര്‍ ഷറോഫിന്റെ മാസ്മരിക പ്രകടനങ്ങള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും. മുംബൈയിലെയും ബെംഗളൂരുവിലെയും ചടങ്ങുകളുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.