രാജ്യാന്തര താരങ്ങളടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ കബഡി ടൂർണമെന്റിന് കാസർകോട് തുടക്കമായി. ഓള് ഇന്ത്യാ അമേച്വര്‍ കബഡി ഫെഡറേഷന്റെ അംഗീകാരത്തോടെ കേരളത്തിൽ നടക്കുന്ന ആദ്യ ടൂർണമെന്റാണിത്.
ശാസ്ത്രീയമായ കബഡി പരിശീലനത്തിന് ലക്ഷ്യമിട്ട് ആരംഭിച്ച തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്. ജില്ലയിലെ താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയർത്തികൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ്.
മുന്‍നിര ടീമുകളായ ഒ.എന്‍.ജി.സി, ബി.പി.സി.എൽ, എയര്‍ഇന്ത്യാ, ഹൈടെക് ചെന്നൈ, പോസ്റ്റല്‍ ബാംഗ്ലൂര്‍, ഇന്ത്യന്‍ ആര്‍മി തുടങ്ങി പന്ത്രണ്ട് ടീമുകളാണ് കാസർകോട്ട് എത്തിയിരിക്കുന്നത്. പ്രോ കബഡി ലീഗിന് മുമ്പുള്ള പ്രധാന ടൂർണമെന്റായതിനാൽ താരങ്ങള തേടി ടീം മാനേജ്മെന്റ് പ്രതിനിധികളും എത്തിയിട്ടുണ്ട്. സെമി ഫൈനൽ മുതലുള്ള മൽസരങ്ങൾ സ്റ്റാർ സ്പോർട്സിൽ തൽസമയം സംപ്രേഷണം െചയ്യും