പാര്‍ലമെന്റ് അങ്കണം ഫുട്ബോള്‍ മൈതാനമാക്കി എം.പിമാര്‍ . നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായ ഗാന്ധി പ്രതിമയുടെ മുന്നില്‍ പാര്‍ട്ടി ഭേദങ്ങള്‍ മറന്ന് എം.പിമാര്‍ പന്തുതട്ടി
ഭരണപ്രതിപക്ഷ അംഗങ്ങള്‍ പെട്ടന്ന് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു ഒത്തുകൂടിയപ്പോള്‍ കാഴ്ച്ചക്കാര്‍ ഒരുനിമിഷം ശങ്കിച്ചു. സമരതീക്്ഷണതയല്ല കളിയൊരുക്കത്തിന്റെ ആവേശമായിരുന്നു എല്ലാവരുടെയും മുഖത്ത്. ഒരു പന്തിനു പിന്നാലെ എല്ലാവരും ഒാടുന്നതാണ് ഫുട്ബോളിന്റെ കളിനിയമമെങ്കിലും എ.പിമാര്‍ക്ക് പ്രത്യേക പ്രവിലേജുള്ളതുകൊണ്ടാകാം എല്ലാവര്ക്കും ഗോളടിക്കാന്‍ ഒരു വലനിറയെ പന്തുകള്‍.
എം.പിമാര്‍ക്ക് ആവേശമായി ഇന്ത്യന്‍ ടീം മുന്‍ക്യാപ്റ്റന്‍ ബൈയ്ച്യുങ് ബൂട്ടിയ. റൂളിങ്ങൊന്നുമില്ലാതെ സ്പീക്കര്‍ സുമിത്രാ മഹാജന് കിക്കോഫ് ചെയ്തു
. മുന്‍ ഫുട്ബോള്‍ താരവും തൃണമൂല്‍ എം.പിമായ പ്രസൂണ്‍ ബാനര്‍ജിയായിരുന്നു കളിയിലെകേമന്. കൊടിക്കുന്നില്‍ സുരേഷും ജോയ്സ് ജോര്‍ജും കേരളത്തിന്റെ അഭിമാനം കാത്തു. അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മല്‍സരങ്ങളുടെ പ്രചരണാര്‍ഥമായിരുന്നു എം.പിമാരുടെ ഫുട്ബോള്‍ പ്രകടനം.