പുതിയ ദൂരവും സമയവും തേടിയുള്ള കുതിപ്പുകള്‍ക്ക് വേദിയാകാന്‍ കോഴിക്കോട്ടെ ഉഷാ സ്കൂളില്‍ സിന്തറ്റിക് ട്രാക്ക് സജ്ജമായി. കിനാലൂരിലെ പുതിയ ട്രാക്ക് മേയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
2008ല്‍ കൊയിലാണ്ടിയില്‍ നിന്ന് കിനാലൂരിലേക്ക് ഉഷാ സ്കൂള്‍ മാറ്റിസ്ഥാപിച്ചപ്പോള്‍ മുതല്‍ ഈ മണ്‍ട്രാക്കിലായിരുന്നു കുട്ടികളുടെ പരിശീലനം. പിന്നീട് മുപ്പതുകിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലേക്ക് പരിശീലനം മാറ്റി. പുതിയട്രാക്ക്് ഉഷാ സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്.
ജര്‍മന്‍ കമ്പനിയുടെ നേതൃത്വത്തില്‍ എട്ടരക്കോടി രൂപ ചെലവിലാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. എട്ടുലെയ്ന്ട്രാക്കില് നാലുജംപിങ് പിറ്റുകളും ഒരു ത്രോയിങ് പിറ്റും ഉണ്ട്. സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ട്രാക്കിനോടു ചേര്‍ന്ന് 500 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയും ചെയ്ഞ്ചിങ് മുറികളും നിര്‍മിക്കാനും തീരുമാനമുണ്ട്.