നേമം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികൾ ഇനി കാറ്റുകൊള്ളാൻ ഫാൻ കൊണ്ടുവരണ്ട. ആശുപത്രിയുടെ ശോചനീയവസ്ഥ മനോരമ ന്യൂസിലൂടെ കണ്ട കനറാ ബാങ്കുകാർ പതിനൊന്നു ഫാനുകളാണ് സംഭാവനയായി നല്കിയത്.
ആശുപത്രി മുറ്റത്ത് പെട്ടെന്നൊരു ഒാട്ടോവന്നു നിന്നു. ടേബിൾ ഫാനും ചുമന്ന് ഒരാൾ അകത്തേക്ക്.കാര്യം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ നേമം ആശുപത്രിയിൽ ലോക്കൽ കറസ്പോണ്ടന്റ് കണ്ട കാഴ്ചകളിൽ ഒന്ന്. വാർത്ത കണ്ട കനറാ ബാങ്ക് സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പതിനൊന്നു ഫാനുകൾ കൈമാറിയത്.
ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സാധ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഒ രാജഗോപാലിന്റെ എം എൽ എയുടെ ഉറപ്പ്. 90 ലക്ഷം രൂപ ചെലവിട്ട് പൂർത്തിയാക്കിയ മൂന്നുനില കെട്ടിടം പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾക്കും തുടക്കമായി.