കാസർകോട് ഹണിട്രാപ്പ് തട്ടിപ്പ്; രണ്ടു പേർ കൂടി അറസ്റ്റിൽ

Kanhangad-Honey-Trap-
SHARE

കാസര്‍കോട്,, കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിനിരയായ എറണാകുളം കടവന്ത്ര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസര്‍കോട് കുമ്പള സ്വദേശി അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര സ്വദേശിയും വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. പിടിയിലായ അഷ്‌റഫ് കല്ല്യാണ ബ്രോക്കറാണ്. അബ്ദുല്‍ ഹമീദ് ആറുവര്‍ഷം മുന്‍പ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. പരാതിക്കാരനായ അബ്ദുല്‍ സത്താറിന്, കേസിലെ പ്രധാന പ്രതിയായ സാജിദയുടെ വിവാഹലോചന കൊണ്ടുവന്നത് അഷ്‌റഫാണ്. അഗസ്റ്റ് രണ്ടിനാണ് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച് പ്രതികള്‍ കല്യാണ നാടകം നടത്തിയത്. പിന്നീട് കൊവ്വല്‍ പള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. നേരത്തെ അറസ്റ്റിലായ ദമ്പതികളായ ഉമ്മറും, ഫാത്തിമയും സാജിദയെ മകള്‍ എന്നാണ് സത്താറിന് പരിചയപ്പെടുത്തിയത്. കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് പ്രതികള്‍ ചെയ്തത്.

മൂന്നേ മുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണവും സത്താര്‍ സംഘത്തിന് നല്‍കിയിരുന്നു. സാജിദ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി ഹണിട്രാപ്പ് തട്ടിപ്പ് കേസിലെ പ്രതിയാണ്. സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അവര്‍ ഉടന്‍ പിടയിലാകുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...