കളമശേരിയിൽ എടിഎം പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ

atm-fire-case-03
SHARE

എറണാകുളം കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ. കോട്ടയം പൂഞ്ഞാർ സ്വദേശി സുബിൻ സുകുമാരനാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീൻ തീയിടാൻ കാരണമെന്ന് പോലീസ് അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബുണ്ടെന്ന്  ഭീഷണിപ്പെടുത്തിയ കേസില്‍ സുബിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

വോട്ടെണ്ണൽ ദിവസം രാത്രി ഏഴേമുക്കാലോടെയാണ് കളമശ്ശേരി കുസാറ്റ് ക്യാംപസിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ സുബിൻ സുകുമാരൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. തീ ആളിപടർന്നതോടെ സുബിൻ ഇറങ്ങിയോടി. എ.ടി.എമ്മിലെ ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.  കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്. കൈയ്യിലും മുഖത്തും പൊള്ളലേറ്റ  സുബിനെ പോലീസ് തിരിച്ചറിഞ്ഞു. കളമശേരി പൊലീസിന് കൈമാറിയ പ്രതിയെ കുസാറ്റ് ക്യാംപസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  

ഞായർ രാത്രി എ.ടി.എമ്മിൽനിന്ന് തീയും പുകയും വരുന്നത് കണ്ട ക്യാംപസിലെ ജീവനക്കാർ ഉടൻ തീയണച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിൻ മനപൂർവം മെഷീന് തീയിട്ടതാണെന്ന് മനസിലായത്. രണ്ടു വർഷം മുൻപ്  ഇയാളെ ജോലിയിൽനിന്ന് പിരിച്ചു വിട്ടിരുന്നു. ഈ വൈരാഗ്യമാണ് എടിഎം മെഷീൻ തീയിടാൻ കാരണം. സംഭവത്തിൽ പണം നഷ്ടപെടുകയോ മെഷീന് കാര്യമായ കേടുപാടോ ഉണ്ടായില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...