അന്ന് വീസ തട്ടിപ്പിന് ഇര; ഇന്ന് അതേ തട്ടിപ്പിൽ വില്ലൻ; ഒടുവിൽ കുടുങ്ങി

online-visa-fraud-2
SHARE

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീസ തട്ടിപ്പിനിരയായ ആള്‍ ഓണ്‍ലൈന്‍ വീസ തട്ടിപ്പ് നടത്തി കൊച്ചിയില്‍ അറസ്റ്റില്‍. കൊല്ലം പാട്ടാഴി സ്വദേശി ജസ്റ്റിന്‍ ജെയിംസ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ട് ജില്ലകളിലായി പ്രതി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിംഗപ്പൂരിലും മലേഷ്യയിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ജോലി വാഗ്ദാനം ചെയ്താണ് ജസ്റ്റിന്‍ ജെയിംസ് വീസ തട്ടിപ്പ് നടത്തിയത്. ഇതിനായി ഒാണ്‍ലൈനില്‍ പരസ്യം നല്‍കും. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമയുള്ള പ്രതി ആ പശ്ചാത്തലം ഉപയോഗിച്ച് തന്നെ ബന്ധപ്പെടുന്നവരെ സംസാരിച്ച് കബളിപ്പിക്കും. വീസയ്്ക്കായി പണം നല്‍കിയ ഒട്ടേറെപേര്‍ അങ്ങനെ കബളിപ്പിക്കപ്പെട്ടു. മുളവുകാട് സ്റ്റേഷനില്‍ മാത്രം പത്ത് ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിക്കെതിരെ പരാതിയുണ്ട്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലും ബെംരളൂരു, തമിഴ്നാട് എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞ പ്രതി കൊച്ചിയിലെ ആഡംബര ഹോട്ടലില്‍നിന്നാണ് അറസ്റ്റിലായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിസ തട്ടിപ്പിനിരയായ പ്രതി അതേ രീതി അനുകരിച്ചാണ് സ്വന്തമായി തട്ടിപ്പ് ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച് നാല് മൊബൈല്‍ ഫോണുകള്‍ പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മൊത്തം അമ്പത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പെങ്കിലും പ്രതി നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...