കെ.ടി.ജയകൃഷ്ണന്റെ ഗതി വരും; ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

rahul-raj-dyfi
SHARE

കോഴിക്കോട് നാദാപുരം എടച്ചേരിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളി പ്രസംഗം. നാദാപുരം ബ്ലോക്ക് ഡി.വൈ.എഫ്.ഐ പ്രസിഡന്റും യുവജന കമ്മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി.രാഹുല്‍രാജാണ് നാദാപുരത്തെയും എടച്ചേരിയിലെയും ലീഗുകാര്‍ക്ക് ബി.ജെ.പി നേതാവ് കെ.ടി.ജയകൃഷ്ണന്റെ ഗതി വരുമെന്ന് പ്രസംഗിച്ചത്. കഴിഞ്ഞദിവസം എടച്ചേരിയില്‍ കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ സി.പി.എം നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം യു.ഡി.എഫിനെന്ന് ആരോപിച്ചായിരുന്നു രാഹുല്‍രാജിന്റെ രോഷപ്രകടനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...