പൊലീസിനെ കണ്ട് ഭയന്നോടി; ചീട്ടുകളി സംഘാംഗം വീണ് മരിച്ചു

vinod-25
SHARE

പൊലീസ് വരുന്നത് കണ്ട് ചിതറിയോടിയ ചീട്ടുകളി സംഘത്തിലെ ആൾ  വീണു മരിച്ചു. കൈപ്പട്ടൂർ സ്വദേശി വിനോദാണ് മരിച്ചത്. ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ ചീട്ടുകളി നടക്കുന്നതറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. 

സംഘത്തിലെ 4 പേരിൽ 2 പേരെ  പൊലീസ്   കസ്റ്റഡിയിലെടുത്തു.  പിന്നീട് സമീപവാസിയാണ് റബർ തോട്ടത്തിൽ അബോധാവസ്ഥയിൽ  വിനോദിനെ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  അതേസമയം ചീട്ടുകളി സംഘത്തിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ ആളുകളിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...