ആലീസ് കൊലക്കേസിലെതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി; വഴിത്തിരിവ്.?

alice-murder-02
SHARE

ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിൽ നിർണായക വഴിത്തിരിവ്. വീട്ടമ്മയുടെ ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി.   

ഇരിങ്ങാലക്കുടയിൽ പട്ടാപകൽ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് ആഭരണങ്ങൾ തട്ടിയത് 2019 നവംബർ 14ന്. കൊലയാളി ഇപ്പോഴും കാണാമറയത്താണ്. തുമ്പില്ലാത്ത കേസ് അന്വേഷിച്ച് ലോക്കൽ പൊലീസ് പരാജയപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് സമീപ ദിവസങ്ങളിലായിരുന്നു. ആലീസിൻ്റെ വീടിൻ്റെ തൊട്ടടുത്ത വീട്ടിൽ ആൾ താമസമില്ലായിരുന്നു. ഈ വീട്ടിലെ താമസക്കാർ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. വീട്ടുവളപ്പ് വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് കട്ടർ മതിലിനോട് ചേർന്ന് മര കഷണങ്ങൾക്കിടയിൽ കിട്ടി. 

അലുമിനിയം ഷീറ്റ് അടക്കമുള്ളവ മുറിക്കാന്‍ ഉപയോഗിക്കുന്ന തരം കട്ട റാണിത്. തുരുമ്പെടുത്ത നിലയിലാണ്. സംശയം തോന്നിയ വീട്ടുകാർ ഉടനെ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ആലീസിൻ്റെ കൈകളിലെ വളകൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതാകാം ഈ കട്ടർ എന്ന് സംശയിക്കുന്നു. കൊല കഴിഞ്ഞ് മടങ്ങുമ്പോൾ സമീപത്തെ വീടിൻ്റെ പറമ്പിലേക്ക് എറിഞ്ഞതാകാം. കട്ടർ ഫൊറൻസിക് ലാബിലേയ്ക്ക് അയച്ചു. ആലീസിൻ്റെ രക്തക്കറ യോ കൊലയാളിയുടെ വിരലടയാള മോ കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...