പിറന്നാള്‍ കേക്ക് മുറിച്ചത് തോക്ക് കൊണ്ട്; വിഡിയോ വൈറലായി; കയ്യോടെ പൊക്കി

cake-cutting-with-pistol
SHARE

പിറന്നാൾ കേക്ക് തോക്ക് ഉപയോഗിച്ചു മുറിച്ചതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസ് അറസ്റ്റ് ചെയ്തു.  

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ് ചെയ്തു. 

നിരവധിയാളുകൾ പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു.രണ്ട് പേര്‍ ചേര്‍ന്ന് കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖം വ്യക്തമായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...